x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ര​ങ്ങ​ൾ ഹ​രി​താ​ഭ​മാ​ക്കാ​ൻ ഇ​നി യു​വാ​ക്ക​ളി​റ​ങ്ങും


Published: November 6, 2025 04:44 AM IST | Updated: November 6, 2025 04:44 AM IST

ബ്യൂ​മ​ർ​ക്ക് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​നും എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ഞാ​റ​യ്ക്ക​ലി​ലെ മ​ത്സ്യ​ഫെ​ഡി​ന്‍റെ ഫി​ഷ് ഫാ​മി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ക​ണ്ട​ൽ പ​ഠ​ന കേ

കൊ​ച്ചി: തീ​ര​ങ്ങ​ളെ പ​ച്ച​പു​ത​പ്പി​ക്കാ​നും സു​ര​ക്ഷി​ത​മാ​ക്കാ​നു​മു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​നി വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും രം​ഗ​ത്തി​റ​ങ്ങും. തീ​ര​ദേ​ശ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ പ്രാ​ധാ​ന്യം പു​തു​ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള നൂ​ത​ന പ​ദ്ധ​തി​യി​ലാ​ണ് യു​വാ​ക്ക​ൾ കൈ​കോ​ർ​ക്കു​ന്ന​ത്.

ബ്യൂ​മ​ർ​ക്ക് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​നും എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നും (എം​എ​സ്എ​സ്ആ​ർ​എ​ഫ്) സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി, സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ണ്ട​ൽ‌​ക്കാ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലും പ​രി​പാ​ല​ന​ത്തി​ലും പ​രി​ശീ​ല​ന​വും പ്രോ​ത്സാ​ഹ​ന​വും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വൈ​പ്പി​ൻ ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, ഞാ​റ​യ്ക്ക​ലി​ലെ മ​ത്സ്യ​ഫെ​ഡി​ന്‍റെ ക​ണ്ട​ൽ പ​ഠ​ന​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു.

വി​വി​ധ ക​ണ്ട​ൽ ഇ​ന​ങ്ങ​ളു​ള്ള ന​ഴ്സ​റി​ക്കു പു​റ​മെ, ക്രാ​ബ് ഫാ​റ്റ​ൻ യൂ​ണി​റ്റ്, ക​രി​മീ​ൻ ബ്രീ​ഡിം​ഗ് യൂ​ണി​റ്റ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. എം​എ​സ്എ​സ്ആ​ർ​എ​ഫി​ലെ കോ​സ്റ്റ​ൽ റി​സോ​ഴ്സ​സ് ആ​ൻ​ഡ് ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. വേ​ൽ​വി​ഴി, മ​ത്സ്യ​ഫെ​ഡ് ഞാ​റ​യ്ക്ക​ൽ ഫി​ഷ് ഫാം ​മാ​നേ​ജ​ർ ഇ.​കെ. അ​ഭി​ജി​ത്, അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്സി​റ്റി അ​സോ. പ്ര​ഫ​സ​ർ ഡോ. ​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​യി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു വി​ദ്യാ​ർ​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ങ്കാ​ളി​ക​ളാ​കും. തീ​ര​ദേ​ശ​ത്തി​ന് ക​ണ്ട​ൽ​ക്കാ​ടു​ക​ൾ എ​ത്ര​ത്തോ​ളം അ​നി​വാ​ര്യ​മാ​ണെ​ന്നു നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി സ​ഹാ​യ​ക​മാ​യെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും തീ​ര​ദേ​ശ​ങ്ങ​ളും ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ സു​പ്ര​ധാ​ന​വു​മാ​യ ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ പ്രാ​ധാ​ന്യം സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്കും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ക​യാ​ണു സം​രം​ഭ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നു ബ്യൂ​മ​ർ​ക്ക് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ. ബാ​ല​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

രം​ഗ​ത്ത് പു​തു​ത​ല​മു​റ​യെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ബ്യൂ​മെ​ർ​ക്ക് ഇ​ന്ത്യ ഫൗ​ണ്ട​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭാ​വി​യി​ൽ കേ​ര​ള​ത്തി​ന്‍റെ തീ​ര​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ‌ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Local News Ernakulam Nattuvishesham

Recent News

Corehub Up