അഞ്ചല്‍ : വൈഎംസിഎ അന്തര്‍ദേശീയ പ്രാര്‍ഥനാ വാരത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം അഞ്ചല്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടന്ന ആദ്യയോഗത്തില്‍ പ്രസിഡന്റ് ഫാ. ബോവസ് മാത്യു അധ്യക്ഷനായിരുന്നു.
റവ. ഏബ്രഹാം തോമസ് സന്ദേശം നല്കി. ഫാ. തോമസ് ടി. വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ, ഡോ. കെ.വി. തോമസ് കുട്ടി, അലക്സാണ്ടര്‍ മത്തായി എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ അഞ്ചല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ നടന്ന യോഗത്തില്‍ ഫാ. പി.ജി. ജോസ് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
ഫാ. സുബിന് കൊച്ചുവിളയില്‍ സന്ദേശം നല്കി. ഇന്ന് വൈകുന്നേരം കണ്ണംകോട് ജറുസലേം മാര്‍ത്തോമ്മാ പള്ളിയില്‍ റവ. ബിബിന്‍ വി. മാത്യു അധ്യക്ഷത വഹിക്കും.
ഫാ. ബോവസ് മാത്യു സന്ദേശം നല്‍കും. 13ന് ആലഞ്ചേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് തീര്‍ഥാടന പള്ളിയില്‍ നടക്കുന്ന യോഗത്തില്‍ ഫാ. വര്‍ഗീസ് ടി. വര്‍ഗീസ് അധ്യക്ഷത വഹിക്കും.
റവ. ബിബിന്‍ വി. മാത്യു സന്ദേശം നല്‍കും. 14ന് തഴമേല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഫാ. മാത്യു തങ്കച്ചന് അധ്യക്ഷത വഹിക്കും. ഡോ. കെ.വി. തോമസ്കുട്ടി സന്ദേശം നല്‍കും.
വൈഎംസിഎ കേരള റീജണലിന്റെ നേതൃത്വത്തില്‍ സമാപ സമ്മേളനം 15ന് വൈകുന്നേരം ആറിന് അഞ്ചല്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.
വൈഎംസിഎ സംസ്ഥാന ചെയര്മാന് പ്രഫ. അലക്സ് തോമസ് അധ്യക്ഷത വഹിക്കും. പത്തനംതിട്ട ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മുഖ്യസന്ദേശം നല്‍കും. ഫാ. ബോവസ് മാത്യു, റവ. ഏബ്രഹാം തോമസ്, സബ് റീജണല്‍ ചെയര്മാന് ഡോ. ഏബ്രഹാം മാത്യു, വൈഎംസിഎ റീജണല്‍ സെക്രട്ടറി റെജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
Tags : YMCA Local News Kollam Nattuvishesham