x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ളം​കു​ളം-​കോ​യി​ത്ത​ട്ട റോ​ഡി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചു


Published: November 11, 2025 02:12 AM IST | Updated: November 11, 2025 02:12 AM IST

കോ​ളം​കു​ളം-​കോ​യി​ത്ത​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ പ്രി​യ​ദ​ർ​ശി​നി പു​രു​ഷ സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ​യും മ​ഹാ​ത്മാ​ഗാ​ന്ധി വാ​യ​ന​ശാ​ല​യു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ ശ്ര​മ​ദാ​നം ന​ട​ത്തു​ന്നു.

ക​രി​ന്ത​ളം: കോ​ളം​കു​ളം-​കോ​യി​ത്ത​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ പ്രി​യ​ദ​ർ​ശി​നി പു​രു​ഷ സ്വ​യം​സ​ഹാ​യ സം​ഘം പ്ര​വ​ർ​ത്ത​ക​രു​ടെ​യും മ​ഹാ​ത്മാ​ഗാ​ന്ധി വാ​യ​ന​ശാ​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ഴി​ക​ൾ അ​ട​ച്ചു.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ള​ർ​ന്നു​മൂ​ടി​യ കാ​ടും പ​ട​ർ​പ്പു​ക​ളും വെ​ട്ടി​ത്തെ​ളി​ച്ചു. റോ​ഡി​ൽ വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടും പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ശ്ര​മ​ദാ​ന​ത്തി​നി​റ​ങ്ങി​യ​തെ​ന്ന് വാ​യ​ന​ശാ​ല​യു​ടെ​യും സ്വ​യം​സ​ഹാ​യ​സം​ഘ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ശ്ര​മ​ദാ​ന​ത്തി​ന് സി.​വി. ഭാ​വ​ന​ൻ, വി. ​സ​ന്തോ​ഷ്, വി.​കെ. പ്രേം​കു​മാ​ർ, പി. ​സു​രേ​ഷ്, കെ. ​രാ​ജേ​ഷ്, ബി​ൻ​സ് ജോ​സ​ഫ്, തോ​മ​സ് പ​തി​യി​ൽ, പി. ​ദി​വ്യേ​ഷ്, സി​ജോ ജോ​സ​ഫ്, സി. ​അ​ശ്വി​ൻ, എ​ൻ. വേ​ണു, കെ. ​ര​തീ​ഷ്, സി​ബി​ൻ ജോ​സ​ഫ്, കെ. ​ബി​ജു, സി. ​ര​ത്നാ​ക​ര​ൻ, വ​രു​ൺ ഹ​രി​ന​ന്ദ​ൻ, നി​ര​ഞ്ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Koythatta road nattuvisesham local news

Recent News

Corehub Up