മൂവാറ്റുപുഴ: അനധികൃതമായി 6400ല്‍പ്പരം ജലാറ്റിന്‍ സ്റ്റിക്കുകള്‍ വീട്ടില്‍ സൂക്ഷിച്ച പ്രതിക്ക് അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. പെരുമ്പാവൂര്‍ പൂപ്പാനി മംഗലശേരി മാഹിന്‍ഷാ(48)യെയാണ് മൂവാറ്റുപുഴ അഡീഷണല്‍ ഡിസ്ട്രിക് ആൻഡ് സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്.
പെരുമ്പാവൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്യത്തിലുള്ള എക്സൈസ് സംഘം പ്രതിയുടെ വീട്ടില്‍ നിന്നും 180 ഗ്രാം ഉണക്ക കഞ്ചാവും കഞ്ചാവ് നിറച്ച 87 സിഗററ്റുകളും അന്നേ ദിവസം കണ്ടെടുത്തിരുന്നു.
പെരുമ്പാവൂര്‍ പോലീസ് 2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പെരുമ്പാവൂര്‍ പോലീസ് തുടർനടപടികള്‍ സ്വീകരിച്ചത്. രണ്ടാം പ്രതി മുണ്ടേത്ത് ജബാറിനെ കോടതി വെറുതെ വിട്ടു.
പെരുമ്പാവൂര്‍ സബ് ഇന്‍സ്പെക്ടറായിരുന്ന പി.എ. ഫൈസലാണ് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ജ്യോതികുമാര്‍ ഹാജരായി.
Tags : Local News Ernakulam Nattuvishesham