x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന​സ​ഹാ​യ വി​ത​ര​ണ​വും വ്യാ​പാ​രി​ക​ളെ ആ​ദ​രി​ക്ക​ലും


Published: November 11, 2025 06:17 AM IST | Updated: November 11, 2025 06:17 AM IST

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​ച്ചാ​ണി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സു​ര​ക്ഷ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളെ ആ​ദ​

നെ​ടു​മ​ങ്ങാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​ച്ചാ​ണി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സു​ര​ക്ഷ ധ​ന​സ​ഹാ​യ​വി​ത​ര​ണ​വും മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ണ്ഠ​ൻ കാ​ച്ചാ​ണി അ​ധ്യ​ക്ഷ​നാ​യി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി വൈ. ​വി​ജ​യ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ഷി​ബാ​സു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ധ​നീ​ഷ് ച​ന്ദ്ര​ൻ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് സു​കു​മാ​ര​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​നോ​ജ്, കാ​ച്ചാ​ണി യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ നാ​യ​ർ, ട്ര​ഷ​റ​ർ സു​നി​ൽ കു​മാ​ർ, അ​രു​വി​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, മു​ക്കോ​ല യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​ടും​ബ​സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ കാ​ച്ചാ​ണി യൂ​ണി​റ്റി​ലെ ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​രു​ടെ അ​വ​കാ​ശി​ക്ക് 10 ല​ക്ഷം രു​പ​യു​ടെ ചെ​ക്ക് ച​ട​ങ്ങി​ൽ കൈ​മാ​റി. മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളെ ച‌​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags : Local News Thiruvananthapuram Nattuvishesham

Recent News

Corehub Up