x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​റ്റു​മാ​നൂ​ര്‍ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ഇ​ന്നു​മു​ത​ൽ ചേ​ര്‍​പ്പു​ങ്ക​ലി​ല്‍


Published: November 10, 2025 10:08 PM IST | Updated: November 10, 2025 10:08 PM IST

ചേ​ര്‍​പ്പു​ങ്ക​ല്‍: ഏ​റ്റു​മാ​നൂ​ര്‍ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ഇ​ന്നു​മു​ത​ല്‍ 14 വ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ ഹോ​ളി​ക്രോ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എം. ബി​നു, പാ​ലാ ഡി​ഇ​ഒ സി. ​സ​ത്യ​പാ​ല​ന്‍, ഏ​റ്റു​മാ​നൂ​ര്‍ എ​ഇ​ഒ ശ്രീ​ജ പി. ​ഗോ​പാ​ല്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജെ​യ്സ​ണ്‍ ജേ​ക്ക​ബ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ജി ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

നാ​ലു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലാ​മേ​ള​യി​ല്‍ 284 മ​ത്സ​രയി​ന​ങ്ങ​ളി​ല്‍ 58 സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം കു​ട്ടി​ക​ള്‍ മാ​റ്റു​ര​യ്ക്കും.

സ​മാ​പ​ന സ​മ്മേ​ള​നം 14നു ​വൈ​കു​ന്നേ​രം ആ​റി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എം. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ മാനേ​ജ​ര്‍ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ര്‍ സ്ലീവാ മെ​ഡി​സി​റ്റി എം​ഡി മോണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.

ക​ലോ​ത്സ​വ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂര്‍​ത്തി​യാ​ക്കി​യ​താ​യി പ്രി​ന്‍​സി​പ്പ​ല്‍ ജ​യ്സ​ണ്‍ ജേ​ക്ക​ബ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ജി ഏ​ബ്ര​ഹാം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​ബി ജോ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജു സെ​ബാ​സ്റ്റ്യ​ന്‍ കൂ​ട​ത്തി​നാ​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Tags : School Kalotsavam nattuvisesham local news

Recent News

Corehub Up