കോട്ടൂർ സുനിൽ
മാറനല്ലൂർ: വിദ്യാഭ്യാസ ചരിത്രത്തിൽ ഇടം പിടിച്ച സ്ഥലമാണ് മാറനല്ലൂർ. അയ്യൻകാളിയുടെ ചെറുമകൾ പഞ്ചമിയെ സ്കൂളിൽ ചേർക്കാൻ എത്തിച്ചപ്പോൾ സ്കൂൾ അധികൃതർ അത് നിഷേധിച്ചതും പിന്നെയതു വിവാദമായതും ഒടുവിൽ ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസ സംരക്ഷണം ഒരുക്കിയതും ചരിത്രം. ആ സ്കൂൾ മാറനല്ലൂർ പഞ്ചായത്തിലെ ഊരൂട്ടമ്പലത്താണ്. നല്ലൊരു കാർഷിക മേഖല കൂടിയാണ് ഇവിടം.
അധികവും ക്ഷീര കർഷകർ. വായ്പാ തട്ടിപ്പിലൂടെ സഹകാരികളുടെ പണം കവർന്ന കണ്ടല സർവീസ് സഹകരണ സംഘവും ഇവിടെ തന്നെ. ഇനി ഇവിടെ പോരാട്ടത്തിന്റെ ദിനങ്ങളായി. കാട്ടാക്കട താലൂക്കിൽപ്പെടുന്ന മാറനല്ലൂർ പഞ്ചായത്തിൽ ഇപ്പോൾ എൽഡിഎഫാണ് ഭരിക്കുന്നത്. ബിജെപിക്ക് നല്ല സ്വാധീനമുള്ള പ്രദേശം കൂടിയാണ് മാറനല്ലൂർ.
കോട്ടങ്ങൾ
ഭരിക്കുന്നത് ഇടതു പക്ഷമാണെങ്കിലും യുഡുഎഫ് തത്വത്തിൽ ഇവർ ഐക്യമുന്നണിയാണ്. അതിനാൽ തന്നെ പ്രതിപക്ഷം ബിജെപി തന്നെ.
പഞ്ചായത്തിൽ ഒരു വികസനവും നടപ്പിലാക്കി യിട്ടില്ല. എല്ലാം കേന്ദ്രാവിക്ഷ്കൃത പദ്ധതികളാണ് ഇവർ ഇവരുടെ മേന്മായി കാണുന്നത്.
ജലജീവൻ പദ്ധതി നടിപ്പിലാക്കിയ ജില്ലയിലെ പ്രധാന പഞ്ചായത്താണിത്. ബിജെപിയുടെ വാർഡുകളിൽ 98 ശതമാനവും നടപ്പിലാക്കി.
പഞ്ചായത്തിന്റെ പ്രധാന പദ്ധതിയായ ശാന്തി കാവാടം എന്നറിയപ്പെടുന്ന ആത്മനിദ്രാലയം നാശത്തിന്റെ വക്കിൽ. ഇവിടെ വാതക പ്ലാന്റ് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. വൈദ്യുത പ്ലാന്റ് നശിച്ചു. സമീപ ഞ്ചായത്തുകളിൽ നിന്നുപോലും എത്തിക്കുന്ന മൃതദേഹങ്ങൾ ദഹിപ്പിക്കാൻ സാധിക്കുന്നില്ല.
കേന്ദ്ര ഫണ്ട് വഴി ഒരു ഏക്കർ ഭൂമി വാങ്ങിയിരുന്നു. എന്നാൽ ലൈഫ് പദ്ധതിയ്ക്കായി ചിട്ടപ്പെടുത്തിയ പദ്ധതിയും പാഴിലായി. 2010-12 ൽ വാങ്ങിയസ്ഥലം അതേപടി കിടക്കുന്നു.
ഊരൂട്ടമ്പലം ചന്തയിലെ മാലിന്യ നിർമാർജനം തകർന്ന മട്ടിലാണ്. ഇവിടുത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ല.
ഹരിത കർമസേനയ്ക്കായി എംഎസിഎഫ് കെട്ടിടം ഇപ്പോഴും നടപ്പിലായില്ല.
പഞ്ചായത്ത് കല്യാണ മണ്ഡപത്തിന്റെ നിലയും അതീവ ശോച്യാവസ്ഥയിലാണ്.
ഗ്രാമീണ റോഡുകൾ നാശത്തിന്റെ വക്കിൽ. 8പഞ്ചായത്തിലെ ആശുപത്രി പിഎച്ച്സി ആക്കണമെന്ന പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യം പരിഹണിക്കാൻ സാധിച്ചില്ല.
നേട്ടങ്ങൾ
കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിച്ചു. ആരോഗ്യമേഖലയിൽ നല്ല നേട്ടം കൊണ്ടുവന്നു. സബസെന്റുകൾ വെൽനെസ് സെന്ററുകളാക്കി ഉയർത്തി. പാലിയേറ്റീവ് കെയർ സംവിധാനം കാര്യക്ഷമമാക്കി.
ആരോഗ്യമേഖലയ്ക്ക് 2.61 കോടി ചെലവഴിച്ചു. ആയുർവേദത്തിനായി 1.25 കോടിയും ഹോമിയോയ്ക്കായി 20 ലക്ഷവും അനുവദിച്ചു.
കേരഗ്രാമം വന്നു. കാർഷികലേബർ ബാങ്ക് രൂപീകരിച്ചു. കൂൺകൃഷി, മട്ടുപാവിൽ കൃഷി എന്നിവ നടപ്പിലാക്കി.
കാർഷികമേഖലയ്ക്ക് അഞ്ചു കോടി ചെലവഴിച്ചു. മത്സ്യകൃഷിക്കായി കുളങ്ങൾ വിട്ടു നൽകി. മൃഗസംരക്ഷണത്തിനായി കോടികൾ ചിലവഴിച്ചു. കർഷകർക്ക് പശു, ആട് കോഴി എന്നിവ നൽകി. കന്നുകുട്ടി പരിപാലനം നടത്തി.
സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിതകർമസേന മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മികച്ച പഞ്ചായത്ത് എന്നിവ മാറനല്ലൂർ സ്വന്തമാക്കി.
നെയ്യാർ അരുവിക്കരയിൽ ഹാപ്പിനെസ് പാർക്കും പച്ച തുരുത്തും നിർമിച്ചു.
കുടുംബശ്രീയിൽ വൻ നേട്ടമുണ്ടാക്കി. 313 കൂട്ടങ്ങളിൽ ഏഴു കോടിയുടെ നിക്ഷേപം. 250 ലേറെ സംരംങ്ങൾ.
കണ്ടല സ്റ്റേഡിയം നവീകരിച്ചു. ഷട്ടിൽകോർട്ട് നിർമിച്ചു.
അങ്കണവാടി കുട്ടികൾക്കായി വയൽകിളികളും കിളിപാട്ടും നടപ്പിലാക്കി. 22 അ ങ്കണവാടികൾ സ്മാർട്ടാക്കി.
കണ്ടലയിൽ ജ്വാല വെൽനെസ് സെന്റർ നിർമിച്ചു. തുണി സഞ്ചി നിർമാണ യൂണിറ്റ് നിർമിച്ചു. വനിത തിയേറ്റർ കൊണ്ടുവന്നു. 8 ചീനിവിളയിൽ സ്റ്റാർ ബഡ്സ് സ്കൂൾ. 8 ആകെ 422 വീടുകൾ നൽകി ജില്ലയിൽ ഒന്നാം സ്ഥാനംനേടി. ദാരിദ്രാ്യലഘൂകരണ പ്രവർത്തനത്തിന് 15 കോടി ചെലവഴിച്ചു.
വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കി. പൊതുമരാമത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 14 കോടി ചെലവഴിച്ചു.
Tags : Local News Thiruvananthapuram Nattuvishesham