മുരിയാട് പാറേക്കാട്ടുകരയില്‍ കിണറ്റില്‍ നിന്ന് വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു.
ഇരിങ്ങാലക്കുട: ആടിനെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങി തിരിച്ചുകയറാനാകാഞ്ഞ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മുരിയാട് പറേക്കാട്ടുകരയില് കൈതയില്‍ സുരന്റെ (68) ആട് വീടിനടുത്ത കിണറ്റില്‍ വീണിരുന്നു. ആടിനെ പുറത്തെത്തിച്ചെങ്കിലും സുരന് കിണറ്റില്‍ നിന്ന് തിരികെ കയറാനായില്ല.
ഇരിങ്ങാലക്കുടയില്‍നിന്ന് അഗ്നിരക്ഷസേന അസി. സ്റ്റേഷന് ഓഫീസര്‍ എം.എന്‍. സുധന്, ഗ്രേഡ് അസിസ്റ്റന്റ്് സ്റ്റേഷന് ഓഫീസര്‍ കെ.സി. സജീവ് എന്നിവരുടെ നേതൃത്വത്തില്‍ സുരനെ നെറ്റ് ഉപയോഗിച്ച് പുറത്തെത്തിച്ചു.
Tags : trapped in well rescued nattuvisesham local news