x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗുരുവായൂരില്‍ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ഏ​കാ​ദ​ശി പോ​ലീ​സ് വി​ള​ക്കാ​ഘോ​ഷം


Published: November 11, 2025 12:57 AM IST | Updated: November 11, 2025 12:57 AM IST

ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി പോ​ലീ​സ് വി​ള​ക്കി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്കാ​രി​കസാ​യാ​ഹ്നം ഡി​ജി​പി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സ് കൂ​ട്ടാ​യ്മ​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി പോ​ലീ​സ് വി​ള​ക്കാ​ഘോ​ഷി​ച്ചു. വൈ​കി​ട്ട് ന​ട​ന്ന സാം​സ്കാ​രി​ക സാ​യാ​ഹ്നം ഡി​ജി​പി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ.​കെ. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ഡി​ജി​പി​മാ​രാ​യ എ​സ്. ശ്രീ​ജി​ത്ത്,

പി. ​വി​ജ​യ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഉ​ത്ത​ര​മേ​ഖ​ല ഐ​ജി രാ​ജ്പാ​ൽ മീ​ണ, എ​സ്. ഹ​രി​ശ​ങ്ക​ർ, തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി ബി.​കൃ​ഷ്ണ​കു​മാ​ർ, ഗു​രു​വാ​യൂ​ർ എ​സി​പി സി. ​പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ൻ, ടെ​ന്പി​ൾ സി​ഐ ജി. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്ഷേ​ത്ര​ത്തി​ൽ കാ​ഴ്ച​ശീ​വേ​ലി​ക്ക് ക​ക്കാ​ട് രാ​ജ​പ്പ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ളം അ​ക​ന്പ​ടി​യാ​യി. മേ​ൽ​പ്പു​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

നാ​ളെ അ​യ്യ​പ്പ​ഭ​ജ​ന​സം​ഘംവ​ക വി​ള​ക്ക്;
ല​ക്ഷ​ദീ​പം തെ​ളി​യും

ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി വി​ള​ക്കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ഗു​രു​വാ​യൂ​ർ അ​യ്യ​പ്പ​ഭ​ജ​ന​സം​ഘം വ​ക വി​ള​ക്ക്. സ​ന്ധ്യ​ക്ക് ക്ഷേ​ത്ര​സ​ന്നി​ധി​യാ​കെ ദീ​പ​പ്ര​ഭ​യി​ലാ​കും. ക്ഷേ​ത്ര ന​ട​പ്പു​ര​ക​ൾ, ദീ​പ​സ്തം​ഭം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ദീ​പം തെ​ളി​യും. അ​ഞ്ച​ടി വ​ലി​പ്പ​മു​ള്ള വി​ള​ക്ക് മു​ത​ൽ ചെ​രാ​തു​ക​ൾ വ​രെ ദീ​പം തെ​ളി​യി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കും. ക്ഷേ​ത്ര​ത്തി​ൽ കാ​ഴ്ച​ശീ​വേ​ലി​ക്ക് ഗു​രു​വാ​യൂ​ർ ശ​ശി മാ​രാ​രു​ടെ മേ​ളം, ഗു​രു​വാ​യൂ​ർ മു​ര​ളി​യു​ടെ നാ​ദ​സ്വ​രം എ​ന്നി​വ അ​ക​ന്പ​ടി​യാ​കും.

Tags : Celebration in Guruvayur

Recent News

Corehub Up