x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ക്കേ​മു​ക്കോ​ല മാ​ലി​ന്യ​ങ്ങ​ളു​ടെ​യും തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും പി​ടി​യി​ല്‍ : ന​ഗ​ര​സ​ഭ നോ​ക്കു​കു​ത്തി​യാ​കു​ന്നു


Published: November 10, 2025 06:53 AM IST | Updated: November 10, 2025 06:53 AM IST

പേ​രൂ​ര്‍​ക്ക​ട: എം​സി റോ​ഡി​നെ​യും ന​ഗ​ര​റോ​ഡി​നെ​യും പ​ര​സ് പ​രം ബ​ന്ധി​പ്പി​ക്കു​ന്ന കി​ഴ​ക്കേ മു​ക്കോ​ല മാ​ലി​ന്യ​ങ്ങ​ളു​ടെ​യും തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും പി​ടി​യി​ല്‍. ബേ​സ്‌​ബോ​ര്‍​ഡ് പെ​ട്ടി​ക​ളി​ലും ക​വ​റു​ക​ളി​ലു​മാ​ക്കി നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ഒ​രു​വ​ശ​ത്ത്. ഇ​വ​യി​ല്‍ നി​ന്ന് ആ​ഹാ​രം ക​ണ്ടെ​ത്താ​ന്‍ വ​രു​ന്ന തെ​രു​വു​നാ​യ്ക്ക​ള്‍ മ​റു​വ​ശ​ത്ത്. പ​ച്ച​ക്ക​റി​ക​ള്‍ കൊ​ത്തി​യ​രി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഒ​രി​ട​ത്തു കു​ന്നു​കൂ​ടി കി​ട​ക്കു​മ്പോ​ള്‍ മ​റു​വ​ശ​ത്ത് ഫാ​മി​ല്‍ നി​ന്നു​ള്ള ഇ​റ​ച്ചി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ കാ​ണാ​നാ​കും. പ്ലാ​സ്റ്റി​ക് വേ​സ്റ്റു​ക​ള്‍ മ​റ്റൊ​രു ഭാ​ഗ​ത്തു​ണ്ട്.

സ്ഥി​ര​മാ​യി രാ​ത്രി 7നും 10​നു​മി​ട​യി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത​തെ​ന്നും ഈ ​ഭാ​ഗ​ത്ത് തെ​രു​വു​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്കാ​ത്ത​തി​നാ​ല്‍ സ​ന്ധ്യ​യാ​കു​മ്പോ​ള്‍ത​ന്നെ യ​ഥേ​ഷ്ടം മാ​ലി​ന്യം കൊ​ണ്ടി​ടു​ന്നു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. പൊ​തു​വെ വാ​ഹ​ന​ത്തി​ര​ക്കും ജ​ന​ത്തി​ര​ക്കും കു​റ​ഞ്ഞ സ്ഥ​ല​മാ​യ​തു​കൊ​ണ്ടാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പ​ക​ര്‍ ഈ ​സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച് മാ​ലി​ന്യ​നി​ക്ഷേ​പം ഇ​ല്ലാ​താ​ക്കു​മെ​ന്ന് ആ​റു​മാ​സ​ത്തി​നു മു​മ്പ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ വാ​ഗ്ദാ​നം ചെ​യ്ത​താ​ണ്. ഇ​പ്പോ​ഴും ഇ​തു വാ​ഗ്ദാ​ന​മാ​യി അ​വ​ശേ​ഷി​ക്കു​കയാണ്.

Tags : Local News Thiruvananthapuram Nattuvishesham

Recent News

Corehub Up