മരട്: മീൻ കയറ്റിവന്ന ലോറി ക്രെയിനിലിടിച്ച് ക്രെയിനിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കണ്ണാടിക്കാട് ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. മരട് നഗരസഭയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകൾ ശരിയാക്കുന്നതിനിടെയാണ് ക്രെയിനിന്റെ പിന്നിൽ ലോറിയിടിച്ചത്.
ക്രെയിൻ ഡ്രൈവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കന്യാകുമാരിയിൽ നിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്നു ലോറി. റോഡിൽ പരന്ന ഓയിൽ കടവന്ത്രയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന കഴുകിക്കളഞ്ഞു. കുറച്ചുനേരം ഗതാഗത തടസവുമുണ്ടായി.
Tags : Local News Ernakulam Nattuvishesham