x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഠ​നം മു​ട​ങ്ങി​യ​വ​ർ​ക്കു വാ​തി​ൽ ​തു​റ​ന്ന് ഡോ​ൺ​ബോ​സ്കോ ഓ​പ്പ​ൺ ​സ്കൂ​ൾ


Published: November 11, 2025 05:54 AM IST | Updated: November 11, 2025 05:54 AM IST

ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ജോ​ൺ എ​സ്ഡി​ബി ഓ​പ്പ​ൺ സ്കൂ​ളി​ൽ ക്ലാ​സെ​ടു​ക്കു​ന്നു.

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം

കൊ​ല്ലം: ഇ​വി​ടെ ഒ​രു സ​മൂ​ഹം മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ​വ​ഴി​ക​ളി​ൽ​നി​ന്നും പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ മാ​റി​നി​ൽ​ക്കു​ന്ന​വ​ർ, സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ, തീ​ര​ദേ​ശ​മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രെ പ​ഠ​ന​ത്തി​ലൂ​ടെ കൈ​പ്പി​ടി​ച്ചു​യ​ർ​ത്താ​ൻ ഡോ​ൺ​ബോ​സ്കോ സ​ലേ​ഷ്യ​ൻ വൈ​ദി​ക​ർ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന വാ​തി​ലാ​ണ് ഓ​പ്പ​ൺ​സ്കൂ​ൾ. കൊ​ല്ലം മു​ണ്ട​യ്ക്ക​ലി​ലാ​ണ് ഡോ​ൺ ബോ​സ്കോ ഓ​പ്പ​ൺ സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക​മോ സാ​മ്പ​ത്തി​ക​മോ വ്യ​ക്തി​പ​ര​മോ ആ​യ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ റെ​ഗു​ല​ർ സ്‌​കൂ​ളു​ക​ളി​ൽ ചേ​രാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഓ​പ്പ​ൺ സ്‌​കൂ​ൾ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ ഓ​പ്പ​ൺ സ്കൂ​ളി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷ​ക​ൾ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ ന​ട​ത്തു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ക്കാ​ൻ ധാ​രാ​ളം സ​മ​യം ന​ൽ​കു​ക​യും ചെ​യ്യു​ന്നു. എ​ല്ലാ പ്രി​ന്‍റ് ചെ​യ്ത പു​സ്ത​ക​ങ്ങ​ൾ, ഓ​ൺ​ലൈ​ൻ ഉ​ള്ള​ട​ക്കം, ഓ​ഡി​യോ-​വി​ഷ്വ​ൽ മെ​റ്റീ​രി​യ​ലു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

എ​സ്എ​സ്എ​ൽ​സി​ക്കു 14 വ​യ​സും പ്ല​സ് ടു​വി​നു 15വ​യ​സു​മാ​ണ് ചേ​രാ​നു​ള്ള യോ​ഗ്യ​ത. പ്ല​സ്ടു​വി​ന് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധ​യി​ല്ല. പ​ത്താം​ക്ലാ​സ് പാ​സാ​യ​തി​നു​ശേ​ഷം തു​ട​ർ​ന്നു പ​ഠി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന​വ​ർ​ക്കു പി​ന്നീ​ട് പ​ഠി​ക്കു​ന്പോ​ൾ ഒ​രു​വ​ർ​ഷം കൊ​ണ്ടു പ്ല​സ്ടു പൂ​ർ​ത്തി​യാ​ക്കാം. എ​ന്നാ​ൽ പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞ​യു​ട​ൻ പ്ല​സ് ടു​വി​ലേ​ക്കു വ​രു​ന്ന​വ​ർ​ക്കു ര​ണ്ടു വ​ർ​ഷം​കൊ​ണ്ടു​മാ​ത്ര​മേ പ്ല​സ് ടു ​പാ​സാ​കാ​ൻ പ​റ്റൂ. ഇ​വി​ടെ പ​ത്താം​ക്ലാ​സി​ൽ എ​ട്ടു​കു​ട്ടി​ക​ൾ​മാ​ത്ര​മേ​യു​ള്ളൂ​വെ​ങ്കി​ലും പ്ല​സ് ടു​വി​നു​മാ​ത്രം 65 വി​ദ്യാ​ർ​ഥി​ക​ളാ​ണു പ​ഠി​ക്കു​ന്ന​ത്. ഇ​തു മൂ​ന്നാ​മ​ത്തെ ബാ​ച്ചാ​ണ്. പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​വി​ദ്യാ​ഭ്യാ​സ​രീ​തി​യും ഈ ​ഭ​വ​ന​വും ആ​ശ്വാ​സ​മാ​കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്.

ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ജോ​ൺ എ​സ്ഡി​ബി​യു​ട‌െ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്. ജ്യോ​തി​ഷ് ജോ​ൺ സാ​മാ​ണ് കോ​ർ​ഡി​നേ​റ്റ​ർ. പ​ഠി​ക്കാ​ൻ സ്കൂ​ളു​ക​ളി​ൽ പോ​കാ​ത്ത​വ​രെ മാ​ത്ര​മ​ല്ല, 25 വ​യ​സ് ക​ഴി​ഞ്ഞ​വ​രും ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്. പ​ഠ​ന​ത്തി​ന്‍റെ മൂ​ല്യം മ​ന​സി​ലാ​ക്കി തി​രി​ച്ചു​വ​രു​ന്ന​വ​ർ​ക്കു പ​ഠ​ന​ശാ​ല​യാ​യി ഇ​തു​മാ​റു​ന്നു.

എ​സ്എ​സ്എ​ൽ​സി​യും പ്ല​സ്ടു​വും ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ക്ലാ​സ് ഫീ​സി​ല്ല, ട്യൂ​ഷ​ൻ​ ഫീ​സി​ല്ല, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബ​സി​ൽ ക​ൺ​സ​ഷ​നും ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ​ഫീ​സ് മാ​ത്ര​മേ വാ​ങ്ങു​ന്നു​ള്ളൂ. ഒ​രു​പ്രാ​വ​ശ്യം ര​ജി​സ്ട്ര​ർ ചെ​യ്താ​ൽ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ഇ​വ​ർ പ​ഠി​ക്കാ​ൻ മി​ടു​ക്ക​രാ​യി​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​യി നി​ര​വ​ധി പേ​രാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ഫ​സ്റ്റ് ക്ലാ​സി​ലും അ​തി​ലും ഉ​യ​ർ​ന്ന​മാ​ർ​ക്കി​ലും വി​ജ​യി​ച്ച​ത്. ഇ​വ​രെ പ​ഠി​പ്പി​ക്കാ​ൻ അ​ഞ്ച് അ​ധ്യാ​പ​ക​രു​ണ്ട്. സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പ​ക​രാ​ണ് ഇ​വി​ടെ പ​ഠി​പ്പി​ക്കു​ന്ന​ത്. സേ​വ​ന​മ​നോ​ഭാ​വ​ത്തോ​ടെ നി​ര​വ​ധി അ​ധ്യാ​പ​ക​ർ​ ഇ​വി​ടെ​യെ​ത്തി ക്ലാ​സെ​ടു​ക്കു​ന്നു​ണ്ട്.​ രാ​വി​ലെ 10 മു​ത​ൽ 12.30വ​രെ​യാ​ണ് ക്ലാ​സ് സ​മ​യം.

ചു​രു​ങ്ങി​യ​കാ​ല​യ​ള​വി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​പ്പ​ൺ​സ്കൂ​ളി​ന്‍റെ കീ​ഴി​ലാ​ണ് ഡോ​ൺ​ബോ​സ്കോ ഓ​പ്പ​ൺ​സ്കൂ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 വി​ദ്യാ​ർ​ഥി​ക​ളി​ൽ 32 പേ​ർ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​മു​മ്പു പ​ഠ​നം ഉ​പേ​ക്ഷി​ക്കു​ന്നു.
പ​ഠ​നം ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ പി​ന്നീ​ട് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മൂ​ല്യം മ​ന​സി​ലാ​ക്കി ഓ​പ്പ​ൺ സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യാ​ണെ​ന്നും ഫാ. ​ഫ്രാ​ൻ​സി​സ് ജോ​ൺ പറഞ്ഞു.

Tags : Local News Kollam Nattuvishesham

Recent News

Corehub Up