ഇടുക്കി: ലഹരിക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ യുവതീയുവാക്കളെ പങ്കെടുപ്പിച്ച് നാളെ മുതൽ 12 വരെ ത്രിദിന ബൈക്ക് റാലി സംഘടിപ്പിക്കും. റാലി തൊടുപുഴയിൽ ആരംഭിച്ച് ചെറുതോണിയിൽ സമാപിക്കും.
റാലി കടന്നുപോകുന്ന ജില്ലയിലെ വിവിധയിടങ്ങളിൽ എസ്പിസി വിദ്യാർഥികളും, സ്കൂൾ, കോളജ് വിദ്യാർഥികളും പൊതു ജനങ്ങളും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. അവബോധ ക്ലാസുകളും ഫ്ളാഷ് മോബുകളും അവതരിപ്പിക്കും.
നാളെ രാവിലെ ഒൻപതിന് തൊടുപുഴ മങ്ങാട്ടുകവലയിൽ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു റാലി ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് കാളിയാർ, വണ്ണപ്പുറം, കഞ്ഞിക്കുഴി, ചേലച്ചുവട്, അടിമാലി വഴി മൂന്നാറിൽ എത്തും. പതിനൊന്നിന് രാവിലെ 8.30ന് മൂന്നാറിൽ ആരംഭിച്ച് പൂപ്പാറ, രാജാക്കാട്, ചെമ്മണ്ണാർ, ഉടുന്പൻചോല, നെടുങ്കണ്ടം, തൂക്കുപാലം, പുളിയൻമലഅണക്കര വഴി കുമളിയിൽ സമാപിക്കും.
പന്ത്രണ്ടിന് രാവിലെ കുമളിയിൽ ആരംഭിച്ച് വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം , ഏലപ്പാറ, വാഗമണ്‍, ഉപ്പുതറ, കട്ടപ്പന, തങ്കമണി വഴി വൈകുന്നേരം ചെറുതോണിയിൽ സമാപിക്കും.
Tags : local nattuvishesham