x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ത​ല മോ​ണി​ട്ട​റിം​ഗ് സ​മി​തി​യാ​യി


Published: November 11, 2025 12:14 AM IST | Updated: November 11, 2025 12:14 AM IST

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽവ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പീ​ക​രി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും മ​റ്റും സ്ഥാ​നാ​ര്‍​ഥി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ഉ​ന്ന​യി​ക്കു​ന്ന സം​ശ​യ​ങ്ങ​ൾ​ക്ക് നി​വാ​ര​ണം ന​ൽ​കു​ന്ന​തി​നും പ​രാ​തി​ക​ളി​ൽ ഉ​ട​ൻ പ​രി​ഹാ​ര​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റാ​ണ് സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ക​ൺ​വീ​ന​റാ​യും ജി​ല്ലാ പോ​ലീ​സ് ചീ​ഫ്, ഇ​ല​ക്്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യും സ​മി​തി​യി​ലു​ണ്ടാ​കും.

മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഈ ​ക​മ്മി​റ്റി പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണം.

ആ​വ​ശ്യ​മെ​ങ്കി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ, റി​പ്പോ​ർ​ട്ട് സ​ഹി​തം ഉ​ട​ൻ​ത​ന്നെ ക​മ്മീ​ഷ​ന് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി അ​യ​ക്കും.

ജി​ല്ലാ മോ​ണി​റ്റ​റിം​ഗ് സ​മി​തി​യു​ടെ യോ​ഗം ര​ണ്ട് ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി ക​മ്മീ​ഷ​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. എ​ന്നാ​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​ട​ൻ​ത​ന്നെ യോ​ഗം ചേ​രു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

Tags : District Monitoring Committee nattuvisesham local news

Recent News

Corehub Up