അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ ജില്ലാതല ശില്പശാല ജോബ് മ
ചങ്ങനാശേരി: അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്ക് കാര്യക്ഷമവും ശാസ്ത്രീയവുമായ രക്ഷാപ്രവര്‍ത്തന രീതികള്‍ സ്വായത്തമാക്കുന്നതിനും കപ്പാസിറ്റി ബില്ഡിംഗിനുമായി ഫസ്റ്റ് എയ്ഡ് സംബന്ധിച്ച ശില്പശാല ചങ്ങനാശേരി അരിക്കത്തില്‍ ഓഡിറ്റോറിയത്തില്‍ നടത്തി.
ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്റ്റേഷന് ഓഫീസര്‍ അനൂപ് രവീന്ദ്രന് മോഡറേറ്റ് ചെയ്ത ശില്പശാലയില് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനില്‍കുമാര്‍, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ നഴ്സിംഗ് ട്യൂട്ടര്‍ ബീന എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സിവില്‍ ഡിഫന്‍സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കലേഷ് കുമാര്‍, ഡിവിഷണല്‍ വാർഡന് സ്മികേഷ്, പോസ്റ്റ് വാർഡന് തോമസ് മാത്യു എന്നിവര്‍ നേതൃത്വം നല്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള വോളന്റിയര്‍മാര്‍ പങ്കെടുത്തു.
Tags : Local News Kottayam Nattuvishesham