x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ത​ല ശി​ശു​ദി​നാ​ഘോ​ഷം


Published: November 10, 2025 11:23 PM IST | Updated: November 10, 2025 11:23 PM IST

ആല​പ്പു​ഴ: ജി​ല്ലാ ശി​ശു​ക്ഷേ​മസ​മി​തി​യു​ടെ ആ​ഭി​മു​ഖ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ 14ന് ​ല​ജ​്ന​ത്തു​ല്‍ മു​ഹ​മ്മ​ദീയ എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കും. എ​ച്ച്. സ​ലാം എം​എ​ല്‍​എ ശി​ശു​ദി​ന സ​ന്ദേ​ശ​വും പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ സ​മ്മാ​ന​ദാ​ന​വും നി​ര്‍​വ​ഹി​ക്കും. രാ​വി​ലെ ഒ​മ്പ​തിന് പ​താ​ക ഉ​യ​ര്‍​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നിന് ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സി​ല്‍നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി ല​ജ​്ന​ത്തു​ല്‍ മു​ഹ​മ്മ​ദീയ എ​ച്ച്എ​സ്എ​സി​ല്‍ അ​വ​സാ​നി​ക്കും.

ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ് റാ​ലി ഫ്ളാഗ് ഓ​ഫ് ചെ​യ്യും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ഗൗ​രി​ന​ന്ദ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് എ​സ്. ഗൗ​രി ല​ക്ഷ്മി അ​ധ്യ​ക്ഷ​യാ​കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ ശി​ശു​ദി​ന സ്റ്റാ​മ്പ് പ്ര​കാ​ശ​നം ചെ​യ്യും.

ചേ​ര്‍​ത്ത​ല സെ​ന്‍റ് മേ​രീസ് ജി​എ​ച്ച്എ​സി​ലെ എം. ​തീ​ര്‍​​ഥ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ജ​ല​ജാ​ച​ന്ദ്ര​ന്‍ ഉ​ജ്വ​ല ബാ​ല്യം പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ ആ​ദ​രി​ക്കും.

ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ന​സീ​ര്‍ പു​ന്ന​യ്ക്ക​ല്‍, എ.​എ​സ്. ക​വി​ത, ഡി​ഡി​ഇ​ഇ എ​സ്. ശ്രീ​ല​ത, നി​യാ ​ട്രീ​സ ജോ​ബി​ന്‍, ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ.​ഡി. ഉ​ദ​യ​പ്പ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും

Tags : District Children's Day nattuvisesham local news

Recent News

Corehub Up