x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ന്മു​ള​യി​ൽ വി​ക​സ​ന കോ​ൺ​ക്ലേ​വ് നാ​ളെ​മു​ത​ൽ


Published: November 11, 2025 03:06 AM IST | Updated: November 11, 2025 03:06 AM IST

കോ​ഴ​ഞ്ചേ​രി: വി​ക​സ​നം രാ​ഷ്‌ട്രീയ​മാ​യി കൂ​ട്ടി​ക​ല​ര്‍​ത്ത​രു​ത് എ​ന്ന സ​ന്ദേ​ശ​വു​മാ​യി എ​ഴു​മ​റ്റൂ​ര്‍ - അ​മൃ​ത​ധാ​ര ഗോ​ശാ​ല ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ അ​ജ​യ​കു​മാ​ര്‍ വ​ല്ല്യു​ഴ​ത്തി​ല്‍ ന​ട​ത്തു​ന്ന വി​ക​സ​ന കോ​ണ്‍​ക്ലേ​വി​ന്റെ ആ​ദ്യ​ഘ​ട്ടം നാ​ളെ രാ​വി​ലെ 10 ന് ​ആ​റ​ന്മു​ള ആ​ല്‍​ത്ത​റ ജം​ഗ്ഷ​നി​ല്‍ ആ​രം​ഭി​ക്കും.

പ​ഴ​യ​കാ​ല​ത്തെ നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലെ ഗ്രാ​മ​സ​ഭ​ക​ള്‍ മ​ര​ച്ചു​വ​ട്ടി​ലാ​ണ് ന​ട​ന്ന​ത്. ഇ​തി​ന്‍റെ പി​ന്‍​തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് അ​മൃ​ത​ധാ​ര ഗോ​ശാ​ല നാ​ളെ രാ​വി​ലെ പ​ത്തി​ന് ആ​റ​ന്മു​ള ആ​ല്‍​ത്ത​റ ജം​ഗ്ഷ​നി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ഴി​ക്കാ​ല പ​ഞ്ചാ​യ​ത്ത് സ്‌​റ്റേ​ഡി​യ​ത്തി​ലും ന​ട​ക്കും.

വി​ക​സ​ന കോ​ണ്‍​ക്ലേ​വ് എ​ന്ന വി​ക​സ​ന പ​രി​പാ​ടി​യി​ല്‍ രാ​ഷ്‌​ട്രീ​യ ജാ​തി മ​ത വ​ര്‍​ഗ ച​ര്‍​ച്ച​ക​ളൊ​ന്നും ത​ന്നെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ര​ണ്ട് മ​ണി​ക്കൂ​റാ​ണ് ച​ര്‍​ച്ച​ക​ളു​ടെ ദൈ​ര്‍​ഘ്യം.
ഇ​ത്ത​രം ച​ര്‍​ച്ച​ക​ളി​ലൂ​ടെ സ​മാ​ഹ​രി​ക്ക​പ്പെ​ടു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് ജ​ന​കീ​യ വി​ക​സ​ന രേ​ഖ ത​യാ​റാ​ക്കി പു​തി​യ​താ​യി​ട്ട് ഭ​ര​ണ​മേ​ല്‍​ക്കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ​മി​തി​ക​ള്‍​ക്ക് മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കു​മെ​ന്നും അ​ജ​യ​കു​മാ​ര്‍ വ​ല്ല്യു​ഴ​ത്തി​ല്‍ പ​റ​ഞ്ഞു.

കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യു​ടെ​യും സാം​സ്‌​കാ​രി​ക സ​മ്പ​ന്ന​ത​യു​ടെ വി​ള​നി​ല​മാ​യ ആ​റ​ന്മു​ള​യും അ​തി​നോ​ടു ചു​റ്റു​വ​ട്ട​ത്തു​കി​ട​ക്കു​ന്ന ഗ്രാ​മ​പ്ര​ദേ​ശ​ത്തു​മാ​ണ് വി​ക​സ​ന കോ​ണ്‍​ക്ലേ​വ് ന​ട​ക്കു​ന്ന​ത്. ഗ്രാ​മീ​ണ ഇ​ട​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ നാ​ടി​ന്‍റെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളു​മാ​യി പൊ​തു​ജ​ന​ത്തി​ന് പ​ങ്കെ​ടു​ക്കാ​മെ​ന്ന​തും വി​ക​സ​ന കോ​ണ്‍​ക്ലേ​വി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു ന​ഗ​ര സ​ഭ​യി​ലും ര​ണ്ട് ടൈം ​സ്ലോ​ട്ടു​ക​ളാ​യി​ട്ടാ​ണ് ഒ​ന്നാം ഘ​ട്ടം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്.

സാം​സ്‌​കാ​രി​ക കാ​ര്‍​ഷി​ക സ​മ്പ​ന്ന​ത​യു​ടെ വി​ള​നി​ല​മാ​യ ആ​റ​ന്മു​ള​യി​ല്‍ ആ​രം​ഭി​ക്കു​ന്ന വി​ക​സ​ന വേ​ദി​യി​ല്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ള്‍ പു​തു​താ​യി വ​രു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നാ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ല്‍​കു​മെ​ന്നും അ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. കോ​ഴ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ്, തോ​ട്ട​പ്പു​ഴ​ശേ​രി, നാ​ര​ങ്ങാ​നം, പ്ര​ക്കാ​നം, ഇ​ല​വും​തി​ട്ട, ഓ​മ​ല്ലൂ​ർ, ഇ​ര​വി​പേ​രൂ​ർ, ഓ​മ​ല്ലൂ​ർ, ഇ​ര​വി​പേ​രൂ​ർ, പു​ല്ലാ​ട്, കു​ള​ന​ട, പ​ത്ത​നം​തി​ട്ട ടൗ​ൺ സ്ക്വ​യ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും തു​ട​ർ​ന്ന് ജ​ന​കീ​യ വി​ക​സ​ന കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കും.

Tags : Local News Pathanamthitta Nattuvishesham

Recent News

Corehub Up