ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രന്റെ നേതൃത്വത്തിൽ പകല്‍വീട്ടിലേക്ക് വയോജനങ്ങളെ സ്വീകരിക്കുന്നു.
ആലപ്പുഴ: ആര്യാട്പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച പകല്‍വീട് വയോജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍ പകല്‍വീട് ഇല്ലാതിരുന്നതിനാല്‍ ആര്യാട് പഞ്ചായത്തില്‍ 32 ലക്ഷം രൂപ ചെലവില്‍ ജില്ലാ പഞ്ചായത്താണ് പകല്‍വീട് നിര്‍മിച്ചത്. പകല്‍വീടിന്റെ പ്രയോജനം പഞ്ചായത്തിലെ എല്ലാ വാര്‍ഡിലെ വയോജനങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് തുടങ്ങിയിരിക്കുന്നത്. വയോജനങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിന് പഞ്ചായത്ത് ഒരു കെയര്‍ ടേക്കറെയും നിയമിച്ചിട്ടുണ്ട്.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രന്റെ നേതൃത്വത്തിലാണ് പകല്‍വീട്ടിലേക്ക് വയോജനങ്ങളെ സ്വീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആര്. റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനല്‍കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്മാന് ജി. ബിജുമോന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്മാന് വിപിന്‍ രാജ്, പഞ്ചായത്തംഗം കവിത ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.