ബിജെപി എരുത്തേന്പതി പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധർണ ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റൂർ: കൊഴിഞ്ഞാമ്പാറ- നടുപ്പുണി റോഡിലെ കരിമണ്ണ് ഹെബർട്ട് പാലത്തിൽ രൂപപ്പെട്ട വിള്ളൽ മൂലമുണ്ടാകുന്ന അപകടങ്ങൾ പതിവായതിനാൽ യുദ്ധകാലടിസ്ഥാനത്തിൽ പുനർനിർമാണം നടത്തിയില്ലെങ്കിൽ കുടിൽകെട്ടി സമരം തുടങ്ങുമെന്നു ബിജെപി.
എരുത്തേമ്പതി ബിജെപി പഞ്ചായത്ത് കമ്മിറ്റി പാലത്തിൽ നടത്തിയ ഉപരോധ സമരത്തിലായിരുന്നു പ്രഖ്യാപനം.
പാലത്തിൽ ഇതിനകം നിരവധി തവണ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് യാത്രക്കാർക്ക് ഗുരുതരമായ പരിക്കുപറ്റിയിട്ടുണ്ട്.
പാലത്തെ ബന്ധിപ്പിക്കുന്ന സ്ലാബുകൾക്ക് വിടവുണ്ടായിരിക്കുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം. റോഡുപരോധസമരം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
എരുത്തേമ്പതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.വി. രാധാകൃഷ്ണൻ അധ്യക്ഷനായി. കൊഴിഞ്ഞാമ്പാറ മണ്ഡലം പ്രസിഡന്റ് എ.കെ. മോഹൻദാസ്, മണ്ഡലം ഭാരവാഹികളായ പി. ലോകനാഥൻ, എസ്. ജ്ഞാനകുമാർ, ബാബു ഗോപാലപുരം, പി. ആറുമുഖൻ, എസ്. സെൽവരാജ് എസ്. കൃഷ്ണമൂർത്തി എന്നിവർ പ്രസംഗിച്ചു.