കുട്ടനാട്: തെരുവുനായ്ക്കളെ നീക്കണമെന്നുള്ള സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്നു കുട്ടനാട് വൈഎംസിഎ വിലയിരുത്തി.
വാക്സിൻ നിർമാതാക്കളും പരിസ്ഥിതി-മൃഗ സ്നേഹികളും പ്രത്യക്ഷമായും പരോക്ഷമായും കേടതിവിധി തിരുത്താൻ ശ്രമങ്ങൾ നടത്തിയാൽ വൈഎംസിഎ രംഗത്തുവരുമെന്നും തെരുവുനായ്ക്കളെ പൂർണമായും നശിപ്പിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും കുട്ടനാട് വൈഎംസി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടോമിച്ചൻ മേപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ജോസ് ജോൺ വെങ്ങാന്തറ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട്, വൈസ് പ്രസിഡന്റുമാരായ ജെ. കുര്യാക്കോസ്, ബാബു വടക്കേക്കളം, ടോമിച്ചൻ തോമസ് ചേന്നാട്ടുശേരി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : local nattuvishesham