കോട്ടയം: സഹകരണ പെൻഷൻകാർക്ക് അഞ്ചു ശതമാനം വർധന ശിപാർശ ചെയ്ത സഹകരണ പെൻഷൻ ബോർഡിന്റെ തീരുമാനം സഹകരണ മന്ത്രി അട്ടിമറിച്ചെന്ന് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ. കേരളത്തിലെ സഹകരണ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരിക്കുന്നതിനായി നിയോഗിച്ച രാജേന്ദ്രൻ നായർ കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കാൻ കൂടിയ യോഗത്തിൽ സഹകരണ പെൻഷൻകാർക്ക് രണ്ടുശതമാനം ഇടക്കാലാശ്വാസം പ്രഖ്യാപിച്ച സഹകരണ മന്ത്രിയുടെ തീരുമാനത്തിൽ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി പ്രതിഷേധിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ. രാജീവൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ജോൺസൺ, ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ, ജോൺ ജോസഫ്, സെക്രട്ടറി മൂസ പന്തീരാങ്കാവ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Kottayam Nattuvishesham