x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ച്ച​മ്പാ​റ​യി​ല്‍ എ​ബിസി കേ​ന്ദ്രം കെ​ട്ടി​ടനി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി


Published: November 11, 2025 12:42 AM IST | Updated: November 11, 2025 12:42 AM IST

ത​ച്ച​മ്പാ​റ​യി​ൽ നി​ര്‍​മി​ച്ച എബിസി ​കെ​ട്ടി​ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ പ്രീ​ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്ല​ടി​ക്കോ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് താ​ലൂ​ക്കി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന തെ​രു​വു​നാ​യ​ശ​ല്യം നി​യ​ന്ത്രി​ക്കുന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ത​ച്ച​മ്പാ​റ​യി​ല്‍ സ്ഥാ​പി​ക്കു​ന്ന എബിസി കേന്ദ്ര​ത്തി​നു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. മ​ണ്ണാ​ര്‍​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, മ​ണ്ണാ​ര്‍​ക്കാ​ട് ന​ഗ​ര​സ​ഭ, ബ്ലോ​ക്ക് പ​രി​ധി​യി​ലെ എ​ട്ടു​ ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളും ചേ​ര്‍​ന്ന് 70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ പ്രീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​ട്ടി​ട​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ള്‍കൂ​ടി എ​ത്തു​ന്ന​തോ​ടെ എ​ബിസി കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍ തെ​ക്ക​ന്‍ അ​ധ്യ​ക്ഷ​നാ​യി. ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷരാ​യ മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി, ബി​ജി ടോ​മി, കെ.​പി. ബു​ഷ്റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ​ടു​വി​ല്‍ മു​ഹ​മ്മ​ദ്, ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ പു​ന്ന​ക്ക​ല്ല​ടി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഐ​സ​ക് ജോ​ണ്‍, അ​ബൂ​ബ​ക്ക​ര്‍ മു​ച്ചീ​രി​പ്പാ​ടം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഒ.​ നാ​രാ​യ​ണ​ന്‍​കു​ട്ടി, മ​നോ​ര​ഞ്ജി​നി, അ​ലി തേ​ക്ക​ത്ത്, കൃ​ഷ്ണ​ന്‍​കു​ട്ടി, ജ​യ​ജ​യ​പ്ര​കാ​ശ്, ബി​ന്ദു കു​ഞ്ഞി​രാ​മ​ന്‍ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.

Tags : Thachampara completed nattuvisesham local news

Recent News

Corehub Up