x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ കോ​ള​ജി​ൽ "കോം ​ഫി​യ​സ്റ്റ' 15ന്


Published: November 10, 2025 10:06 PM IST | Updated: November 10, 2025 10:06 PM IST

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് സെ​ൽ​ഫ് ഫി​നാ​ൻ​സ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ​ത​ല കൊ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് "കോം ​ഫി​യ​സ്റ്റ' 15നു ​ന​ട​ത്തും.

രാ​ജ്യ​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫെ​സ്റ്റി​ൽ ബി​സി​ന​സ് ക്വി​സ്, ബെ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ടീം, 3 x 3 ​ഫു​ട്ബോ​ൾ, ട്ര​ഷ​ർ ഹ​ണ്ട്, സ്പോ​ട്ട് ഫോ​ട്ടോ​ഗ്ര​ഫി തു​ട​ങ്ങി നി​ര​വ​ധി മത്സ​ര​ങ്ങ​ൾ ന​ട​ത്തും. പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാണ്.

വി​വി​ധ മ​ത്സ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 50,000 രൂ​പ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കു​ന്ന സ്കൂ​ളി​ന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ൽ​കും.

മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ നി​ർ​വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ര്‍​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, സെ​ൽ​ഫ് ഫി​നാ​ൻ​സ് കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പി.​സി. അ​നീ​ഷ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യി സി. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഫോ​ൺ: 9946868990.

Tags : Com Fiesta nattuvisesham local news

Recent News

Corehub Up