x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ മി​ശി​ഹാ​യു​ടെ രാ​ജ​ത്വ​ തി​രു​നാ​ൾ


Published: November 11, 2025 06:26 AM IST | Updated: November 11, 2025 06:26 AM IST

ഏ​റ്റു​മാ​നൂ​ർ: ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ മി​ശി​ഹാ​യു​ടെ രാ​ജ​ത്വ​ത്തി​രു​നാ​ൾ 14ന് ​കൊ​ടി​യേ​റി 24ന് ​സ​മാ​പി​ക്കും. 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ. ​തോ​മ​സ് കു​ത്തു​ക​ല്ലു​ങ്ക​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് അ​തി​ര​മ്പു​ഴ ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.

15നും 17 ​മു​ത​ൽ 21 വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ചി​നും 16ന് ​വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, ക്രി​സ്തു​രാ​ജ പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ക്കും.
22ന് ​വൈ​കു​ന്നേ​രം 4.45ന് ​റ​വ.​ഡോ. വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​

ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് പ​ട്ട​ണ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ക്ഷി​ണം അ​തി​ര​മ്പു​ഴ റോ​ഡി​ലൂ​ടെ കോ​ട​തി​പ്പ​ടി​യി​ലെ​ത്തി തു​മ്പ​ശേ​രി​പ്പ​ടി, എം​സി റോ​ഡ് വ​ഴി കു​രി​ശു​പ​ള്ളി​യി​ൽ എ​ത്തി പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

പ്ര​ധാ​ന​തി​രു​നാ​ൾ ദി​ന​മാ​യ 23ന് ​രാ​വി​ലെ 9.30ന് ​ഫാ. വ​ർ​ഗീ​സ് ഇ​ല​ഞ്ഞി​പ്പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ റാ​സ. റ​വ.​ഡോ. സോ​ണി തെ​ക്കും​മു​റി​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​ജോ​സ് മു​ക​ളേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ആ​റി​ന് പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം നീ​ണ്ടൂ​ർ റോ​ഡി​ലൂ​ടെ മ​ർ​ത്ത്മ​റി​യം കു​രി​ശ​ടി​യി​ൽ എ​ത്തി ക​ണ്ണാ​ർ​മു​ക​ൾ റോ​ഡ് വ​ഴി എം​സി റോ​ഡി​ൽ പ്ര​വേ​ശി​ച്ച് പ​ള്ളി​യി​ലെ​ത്തി സ​മാ​പി​ക്കും.

24ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശാ​ന്തി​തീ​രം സെ​മി​ത്തേ​രി ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും പൂ​ർ​വി​ക സ്മ​ര​ണ​യും ന​ട​ക്കും.

Tags : Local News Kottayam Nattuvishesham

Recent News

Corehub Up