x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ശു​ദി​നാ​ഘോ​ഷം: 14ന് ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ


Published: November 11, 2025 05:37 AM IST | Updated: November 11, 2025 05:37 AM IST

കൊ​ല്ലം: ജി​ല്ല​യി​ല്‍ ശി​ശു​ദി​നാ​ഘോ​ഷം വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ്. ച​ട​ങ്ങി​നു വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും.

14ന് ​രാ​വി​ലെ 8.30നു ​ചി​ന്ന​ക്ക​ട ക്രേ​വ​ന്‍ എ​ല്‍​എംഎ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ശി​ശു​ദി​ന​റാ​ലി​ക്കു തു​ട​ക്ക​മാ​കും. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വ​ഴി കൊ​ല്ലം എ​സ്എ​ന്‍ കോ​ള​ജി​ല്‍ സ​മാ​പി​ക്കും. എ​സ്പി​സി, സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ അ​ണി​നി​ര​ക്കും. മി​ക​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ്‌​കൂ​ളി​നു സ​മ്മാ​നം ന​ല്‍​കും.

എ​സ്എ​ന്‍ കോ​ള​ജി​ല്‍ ശി​ശു​ദി​ന സ​മ്മേ​ള​നം കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നു​മാ​കും. 1300 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കും. അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം, ആം​ബു​ല​ന്‍​സ് സേ​വ​നം എ​ന്നി​വ ഏ​ര്‍​പ്പെ​ടു​ത്തും.

കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നും ബ​ന്ധ​പ്പെ​ട്ട​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. 12ന് ​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്വി​സ് മ​ത്സ​രം ന​ട​ത്തും. പ്ര​ദ​ര്‍​ശ​നം എ​സ്എ​ന്‍ കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ക്കും.

ശി​ശു​ക്ഷേ​മ​സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​ഷൈ​ന്‍​ദേ​വ്, വ​കു​പ്പു​ത​ല​ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Kollam Nattuvishesham

Recent News

Corehub Up