x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ്മ​ർ ഇ​ൻ ബേത്‌ലഹേ​മി​ൽ 14ന് കു​ട്ടി​ക​ൾ​ക്ക് ആ​ഘോ​ഷി​ക്കാം


Published: November 11, 2025 05:38 AM IST | Updated: November 11, 2025 05:38 AM IST

കൊ​ല്ലം: തി​രു​മു​ല്ല​വാ​ര​ത്ത് പു​തി​യ യൂ​റോ​പ്യ​ൻ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ച സ​മ്മ​ർ ഇ​ൻ ബേ​ത്‌ലഹേം - യൂ​റോ​പ്യ​ൻ എ​ക്സ്പീ​രി​യ​ൻ​സ് ഈ ​ശി​ശു​ദി​നം കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ളു​മാ​യി എ​ത്തു​ന്നു. ചു​ങ്ക​ത്ത് ഹോ​സ്പി​റ്റാ​ലി​റ്റി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വി​സ്മ​യ​ലോ​കം, കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷ​ത്തി​നും സ​ർ​ഗാ​ത്മ​ക​ത​യ്ക്കും നി​റ​ഞ്ഞൊ​രു ദി​ന​മാ​യി മാ​റും.

രാ​വി​ലെ 11 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം എ​ത്തു​ന്ന 17 വ​യ​സി​നു താ​ഴെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും.

കു​ട്ടി​ക​ൾ​ക്കാ​യി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ പ്ര​ത്യേ​ക ദി​ന​ത്തി​ൽ അ​ര​ങ്ങേ​റും. കൂ​ടാ​തെ, ഫാ​ൻ​സി ഡ്ര​സ്, ഡ്രോ​യി​ംഗ്, പു​ഞ്ചി​രി മ​ത്സ​രം തു​ട​ങ്ങി ഒ​ട്ടേ​റെ ആ​വേ​ശ​ക​ര​മാ​യ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു. പ​ങ്കെ​ടു​ത്ത് വി​ജ​യി​ക്കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ്.

14 മു​ത​ൽ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന സ്നോ ​വി​ല്ലേ​ജും 20 ഫു​ഡ് കോ​ർ​ട്ടു​ക​ളും 40 ല​ധി​കം ഷോ​പ്പിം​ഗ് സ്റ്റാ​ളു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. മ​ഞ്ഞി​ന്‍റെ മാ​യാ​ജാ​ലം നി​റ​ഞ്ഞ ര​ണ്ട് ഏ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള ഈ ​സ്നോ വി​ല്ലേ​ജ്, ബെ​ത്ല​ഹേ​മി​ന്‍റെ മാ​തൃ​ക​യി​ൽ രൂ​പം​കൊ​ണ്ട യ​ഥാ​ർ​ഥ യൂ​റോ​പ്യ​ൻ അ​ദ്ഭു​ത​ലോ​ക​മാ​ണ്.

ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി യൂ​റോ​പ്യ​ൻ സം​സ്കാ​ര​വും പ്ര​ശ​സ്ത സ്മാ​ര​ക​ങ്ങ​ളു​ടെ മി​നി​യേ​ച്ച​ർ പ​തി​പ്പു​ക​ളും ക​ല്ല് പാ​കി​യ വീ​ഥി​ക​ളും ത​ന​തു മ​ര​പ്പ​ണി​ക​ളു​മു​ള്ള സ​മ്പൂ​ർ​ണ‘​ബേത്‌ലഹേം റെ​പ്ലി​ക്ക വി​ല്ലേ​ജ് ഈ ​ഫെ​സ്റ്റി​വ​ലി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്. എ​ല്ലാ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 11മു​ത​ൽ രാ​ത്രി 8.30 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭ്യ​മാ​ണ്.

Tags : Local News Kollam Nattuvishesham

Recent News

Corehub Up