ചവറ: ഉപജില്ല കലോത്സവം ഇന്നുമുതൽ 14 വരെ എട്ടു വേദികളിലായി അരങ്ങേറും. ചവറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്നു രാവിലെ ഒന്പതിനു സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. പന്മന പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീകല അധ്യക്ഷത വഹിക്കും. കോവൂർ കുഞ്ഞുമോൻ എംഎൽഎ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ കലാ ദീപം തെളിയിക്കും.
ഉപജില്ലയിലെ 74 സ്കൂളുകളിലെ നാലായിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ കലോത്സവ ഇനങ്ങളിൽ പങ്കെടുക്കും. ചവറ ഗവ.എച്ച്എസ്എസാണ് മുഖ്യ വേദി. ഗവ.ഗേൾസ് എച്ച്എസ്,ഗവ.എൽപിഎസ് കാമൻകുളങ്ങര, ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ, മിന്നാം തോട്ടിൽ ക്ഷേത്ര ഓഡിറ്റോറിയം, ബിആർസി ചവറ, സെന്റ് ലിഗോറിയസ് എൽപിഎസ്, എസ്എൻഡിപി ഹാൾ എന്നിവയാണ് മത്സരവേദികൾ.
സമാപന സമ്മേളനം പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായും സുജിത് വിജയൻ പിള്ള എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്യും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിത , ജനറൽ കൺവീനർ പി.അർച്ചന, എലിസബത്ത് ഉമ്മൻ, പബ്ലിസിറ്റി ചെയർമാൻ മല്ലയിൽ അബ്ദുൾ സമദ്, പോഗ്രാം കൺവീനർ ഉണ്ണി ഇലവിനാൽ, പബ്ലിസിറ്റി കൺവീനർ രാജ് ലാൽ തോട്ടുവാൽ തുടങ്ങിയവർ പ്രസംഗിക്കും.
Tags : Local News Kollam Nattuvishesham