x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ത്ത​ന്നൂ​ർ ആ​സ്ഥാ​ന​മാ​യി താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണം: വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ


Published: November 10, 2025 06:22 AM IST | Updated: November 10, 2025 06:22 AM IST

വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ താ​ലൂ​ക്ക് യോ​ഗം ബോ​ർ​ഡ് മെ​മ്പ​ർ ബി​ജു എ​ള്ളു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ത്ത​ന്നൂ​ർ : ചാ​ത്ത​ന്നൂ​ർ ആ​സ്ഥാ​ന​മാ​യി താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ചാ​ത്ത​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​മാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ൾ​ക്കും മ​റ്റും ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് മു​ത​ലാ​യ​വ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ചാ​ത്ത​ന്നൂ​ർ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ കൊ​ല്ലം വ​രെ യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ചാ​ത്ത​ന്നൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ന​ക​ത്ത് ത​ന്നെ താ​ലൂ​ക്ക് ഓ​ഫീ​സി​ലും മ​റ്റും സൗ​ക​ര്യം ഉ​ണ്ടെ​ന്നി​രി​ക്കെ അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തോ​ട് ചി​റ്റ​മ്മ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​രു​ടെ ഈ ​നി​ല​പാ​ട് തി​ക​ച്ചും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ കു​റ്റ​പ്പെ​ടു​ത്തി. താ​ലൂ​ക്ക് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. മോ​ഹ​ൻ​ലാ​ലിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം സം​സ്ഥാ​ന ബോ​ർ​ഡ് അം​ഗം ബി​ജു എ​ള്ളു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് യൂ​ണി​യ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​നോ​ദ് പാ​ണി​യി​ൽ, യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ലാ​ലു വേ​ള​മാ​നൂ​ർ , ബി​നു​കു​മാ​ർ ചി​റ​ക്ക​ര, പ്ര​ദീ​പ് മ​ര​ക്കു​ളം, ജ​യ​പ്ര​കാ​ശ് ചാ​ത്ത​ന്നൂ​ർ, ഗീ​ത​മ്മാ​ൾ കൊ​ട്ടി​യം, അ​നി​ത വ​രി​ഞ്ഞം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Vishwakarma Mahasabha Local News Kollam Nattuvishesham

Recent News

Corehub Up