x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​മു​റ്റ​ത്തു​വ​രെ കാ​ട്ടാ​ന : കൃ​ഷി​യി​ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു


Published: November 10, 2025 03:46 AM IST | Updated: November 10, 2025 03:46 AM IST

ക​ല്ലേ​ലി സി​എ​സ്ഐ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ലെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​ക​ൾ വ​രു​ത്തി​യ നാ​ശം.

കോ​ന്നി: ക​ല്ലേ​ലി സി ​എ​സ്ഐ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കു സ​മീ​പം​വ​രെ കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. വീ​ട്ടു​കാ​ർ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ത​ല നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മി​നി ഇ​ടി​ക്കു​ള​യു​ടെ വീ​ടി​നു മു​ന്നി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ കാ​ട്ടാ​ന എ​ത്തി ആ​ദ്യം ചി​ന്നം​വി​ളി​ച്ച​ത്. ന​ടു​വി​ലേ​ത്ത് ചാ​ക്കോ​യു​ടെ വീ​ടി​ന്‍റെ ജ​നാ​ല​യു​ടെ അ​രി​കി​ലും ആ​ന​യെ​ത്തി. വീ​ടു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും കു​ട്ടി​ക​ള​ട​ക്കം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഏ​റെ ഭീ​തി​യി​ലാ​യി.

ക​ല്ലേ​ലി​യി​ൽ ആ​ന ഇ​റ​ങ്ങു​ന്ന​ത് തു​ട​ർ സം​ഭ​വ​മാ​യി മാ​റു​മ്പോ​ഴും വ​നം അ​ധി​കൃ​ത​ർ ഫ​ല പ്ര​ദ​മാ​യ ന​ട​പ​ട്ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് ആ​ന​ക​ൾ എ​ത്തു​ന്ന​ത്.

കു​ള​ത്തു​മ​ണ്ണി​ലും കാ​ട്ടാ​ന

അ​രു​വാ​പ്പു​ലം​ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കു​ള​ത്തു​മ​ണ്ണി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് കാ​ത്തി​രു​ന്നി​ട്ടും ആ​ന​യെ തു​ര​ത്താ​നാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ്
അ​ഞ്ച് കാ​ട്ടാ​ന​ക​ൾ കു​ള​ത്തു​മ​ൺ പ്ര​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ആ​ന​ക​ൾ ക​ട​ന്ന​തി​നേ തു​ട​ർ​ന്ന് പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​രെ നാ​ട്ടു​കാ​ർ വി​വ​രം ധ​രി​പ്പി​ക്കു​ക​യും കോ​ന്നി ആ​ർ​ആ​ർ​റ്റി യും ​പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പ​ല​ക​രും ആ​ന​ക്കൂ​ട്ട​ത്തെ കാ​ടു ക​യ​റ്റി വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.

കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും ആ​ന​ക​ളെ ബ​ഹ​ളം വെ​ച്ച് ഓ​ടി​ക്കു​വാ​ൻ ശ്ര​മി​ച്ചി​ട്ടും ക​ഴി​യാ​തെ വ​ന്ന​തോ​ടെ വ​നം വ​കു​പ്പ് പ​മ്പ് ആ​ക്ഷ​ൻ ഗ​ൺ ഉ​പ​യോ​ഗി​ച്ച് ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. എ​ന്നാ​ൽ കാ​ട്ടി​ലേ​ക്ക് ക​യ​റി​യ ആ​ന​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം വീ​ണ്ടും തി​രി​കെ നാ​ട്ടി​ൽ എ​ത്തി.

ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു മു​ന്നി​ൽ കാ​ട്ടാ​ന

താ​മ​ര​പ്പ​ള്ളി ക​ളി​സ്ഥ​ല​ത്ത് എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ അ​ക​പ്പ​ട്ട​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്. ത​ലേ​ന്നു രാ​ത്രി വ​ന​പാ​ല​ക​ർ കാ​ടു​ക​യ​റ്റി​വി​ട്ട കാ​ട്ടാ​ന​ക്കൂ​ട്ട​മാ​ണ് പു​ല​ർ​ച്ചെ വീ​ണ്ടും ഇ​റ​ങ്ങി​യ​ത്. പു​ല​ർ​ച്ചെ ടാ​പ്പിം​ഗി​നി​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളും ഇ​തോ​ടെ ഭീ​തി​യി​ലാ​യി.

മു​ൻ​പ് ആ​ന​ക​ൾ കാ​ടു​ക​യ​റ്റി വി​ട്ടാ​ൽ ക​യ​റി ഉ​ൾ​വ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ന​ക​ൾ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റി​പ്പോ​കാ​തെ നി​ൽ​ക്കു​ന്ന​ത് വ​ന​പാ​ല​കെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ കു​ള​ത്തു​മ​ൺ, ക​ല്ലേ​ലി, കൊ​ക്കാ​ത്തോ​ട്, വ​യ​ക്ക​ര, അ​രു​വാ​പ്പു​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് കാ​ട്ടാ​ന​ക​ൾ ഇ​തി​നോ​ട​കം ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ പ്ര​വേ​ശി​ച്ച​തോ​ടെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ജീ​വ​നെ ഭ​യ​ന്നാ​ണ് പു​ല​ർ​ച്ചെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. കാ​ട്ടാ​ന ശ​ല്യം നി​യ​ന്ത്രി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് നാ​ട്ടു​കാ​രും.

Tags : Local News Pathanamthitta Nattuvishesham

Recent News

Corehub Up