പുല്ലാട്: ധാരണകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോയിപ്രം ഗ്രാമപഞ്ചായത്തിൽ എല്‍ഡിഎഫിലെ പ്രധാന കക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ലഭിച്ചിട്ടുള്ള രണ്ട് വാര്‍ഡുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ചു ധാരണയായി. ഷിബു കുന്നപ്പുഴയും സോണി കുന്നപ്പഴയും സ്ഥാനാർഥികളാകുമെന്നുറപ്പായതോടെ പ്രചാരണവും തുടങ്ങി. ഇരുവരും മുന്‍ ഗ്രാമപഞ്ചായത്ത് മെംബര്‍മാരുമാണ്.
ബിജെപിയും എല്ലാ പഞ്ചായത്തുകളിലെ വാര്‍ഡുകളിലും ശക്തരായ സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നത്.
കോയിപ്രം ജില്ലാ വനിത ഡിവിഷനില്‍ ബിജെപിയുടെ ആറന്മുള മണ്ഡലം പ്രസിഡന്റായ ദീപ ജി. നായരും കോഴഞ്ചേരി ഡിവിഷനില്‍ പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയും നിലവില്‍ അയിരൂര്‍ ഗ്രാമപഞ്ചായത്ത് മെംബറുമായ പ്രദീപ് അയിരൂരും സ്ഥാനാർഥികളെന്ന നിലയില്‍ അനൗദ്യോഗികമായ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തോടുകൂടി എല്ലാ മുന്നണികളും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണറിയുന്നത്.
Tags : Local News Pathanamthitta Nattuvishesham