പറവൂർ സെന്റ് ജർമയിൻസ് റോഡിലെ പറമ്പിൽ കൂട്ടിയിട്ടിരുന്ന കേബിളുകൾക്ക് തീപിടിച്ചപ്പോൾ.
പറവൂർ: സെന്റ് ജെർമയിൻസ് റോഡിലെ ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന കേബിളുകൾക്ക് തീപിടിച്ചു. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഇവിടെ മുൻപ് സ്വകാര്യ കേബിൾ വിഷന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നു. ഓഫീസ് പ്രവർത്തനം മാറ്റുകയും, കെട്ടിടം പൊളിച്ചുകളയുകയും ചെയ്തെങ്കിലും ഇവിടെ കൂട്ടിയിട്ടിരുന്ന കേബിളുകൾ മാറ്റിയിരുന്നില്ല. ഈ കേബിളുകൾക്കാണ് തീപിടിച്ചത്.
കേബിളിനുളളിലെ ചെമ്പുകമ്പി മോഷ്ടിക്കാൻ എത്തിയവർ തീയിട്ടതാണോയെന്നും സംശയിക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയെത്തി തീയണച്ച് മടങ്ങിയ ശേഷം വീണ്ടും തീയാളിപ്പടർന്നു. പിന്നീടും സേനയെത്തിയാണ് തീയണച്ചത്.
Tags : Local News Ernakulam Nattuvishesham