ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയിലെ ഒരു ഓര്‍ഡിനറി ബസ് വൈക്കത്തേക്കു മാറ്റി. ആര്‍എസ്എം 102 ബസാണ് കഴിഞ്ഞദിവസം വൈക്കത്തേക്കു മാറ്റിയത്. ചങ്ങനാശേരി ഡിപ്പോയില്‍നിന്നും ഓപ്പറേറ്റ് ചെയ്യുന്ന 46 ഷെഡ്യൂളുകള്‍ക്ക് 55 ബസുകളാണുള്ളത്. 25 ഓര്‍ഡിനറി ബസുകളില്‍ ഒരെണ്ണമാണ് വൈക്കത്തേക്കു മാറ്റിയത്.
കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളിലേക്കാണ് ചങ്ങനാശേരി ഡിപ്പോയില്‍നിന്നും ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നത്. ചങ്ങനാശേരി മേഖലയില്‍ വിവിധ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് ഇവിടെനിന്നു മറ്റു ഡിപ്പോകളിലേക്ക് ബസുകള്‍ മാറ്റുന്നത്.
ചങ്ങനാശേരി ഡിപ്പോയില്‍നിന്നും ഉച്ചകഴിഞ്ഞ് 3.10നു സര്‍വീസ് നടത്തിയിരുന്ന കട്ടപ്പന, തോപ്രാംകുടി, മുരിക്കാശേരി ഫാസ്റ്റ് പാസ്ഞ്ചര്‍ ബസ് കഴിഞ്ഞ കുറേ മാസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചങ്ങനാശേരിയില്‍നിന്നും രാവിലെ 9.20ന് കുമളിക്കു സര്‍വീസ് നടത്തിയിരുന്ന ബസിന്റെ സമയം 12.30 ആക്കി മാറ്റിയിട്ടുണ്ട്.
ശബരിമല സീസണില്‍ അയ്യപ്പന്മാരുടെ യാത്രാസൗകര്യത്തിനായി ചങ്ങനാശേരിയില്‍നിന്നു പമ്പയ്ക്ക് കൂടുതല്‍ സര്‍വീസ് നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Tags : Local News Kottayam Nattuvishesham