നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ കായികമേള - ബഡ്സ് ഒളിന്പിയ പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്യുന്നു.
അത്തിക്കയം: നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ കായിക മേള ബഡ്സ് ഒളിമ്പിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ഓമന പ്രസന്നൻ, തോമസ് ജോർജ്, സാംജി ഇടമുറി, റോസമ്മ വർഗീസ്, ആർ. രതീഷ് , സുനിൽ കിഴക്കേച്ചെരുവിൽ എന്നിവർ പ്രസംഗിച്ചു. ബഡ്സ് സ്കൂളിലെ കായിക താരങ്ങൾക്കുള്ള ജഴ്സി ലൈഫ് ഇൻ ജർമനി കൺസൾട്ടൻസി സ്പോൺസർ ചെയ്തു.
Tags : Local News Pathanamthitta Nattuvishesham