x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വ​ളത്ത് ക​ട​ലി​ൽ ഉ​ല്ലാ​സ ബോ​ട്ട് മ​റി​ഞ്ഞു


Published: November 10, 2025 06:43 AM IST | Updated: November 10, 2025 06:43 AM IST

വി​ഴി​ഞ്ഞം: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും കോ​വ​ളം ക​ട​ലി​ൽ ഉ​ല്ലാ​സബോ​ട്ട് മ​റി​ഞ്ഞു. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഞ്ചാ​രി​ക​ൾ ര​ക്ഷപ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ബീ​ച്ചി​ലെ ഉ​ല്ലാ​സ ബോ​ട്ട് സ​വാ​രി തീ​ര​ദേ​ശ പോ​ലീ​സ് ഇ​ട​പെ​ട്ട് നി​ർ​ത്തി​വ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​ കോ​വ​ളം ഗ്രോ ​ബീ​ച്ചി​ലാ​യി​രു​ന്നു അ​പ​ക​ടം.

സേ​ലം സ്വ​ദേ​ശി​ക​ളു​മാ​യി ക​ട​ലി​ലേ​ക്ക് പു​റ​പ്പെ​ട്ട ഉ​ല്ലാ​സ​ബോ​ട്ട് ഇ​ട​യ്ക്കൽ പാ​റ​ക്ക് സ​മീ​പം ശ​ക്ത​മാ​യ തി​ര​യി​ൽ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. സേ​ല​ത്തുനി​ന്നു കോ​വ​ളം കാ​ണാ​നെ​ത്തി​യ സ​ഞ്ചാ​രി​ക​ളാ​യ സു​രേ​ഷ്, ഭാ​ര്യ ത​മി​ഴ് ശെ​ൽ​വി, ഭാ​ര്യാസ​ഹോ​ദ​ര​ൻ മോ​ഹ​ന​ൻ, കു​ട്ടി​ക​ളാ​യ ശ​ര​ൺ, ധ​ന്യശ്രീ ​എ​ന്നി​വ​രെ മ​റ്റു ബോ​ട്ടു​കാ​രും ലൈ​ഫ് ഗാ​ർ​ഡു​മാ​രും ചേ​ർ​ന്നു ര​ക്ഷപ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു.

നേ​രി​യ പ​രി​ക്കേ​റ്റ​ സു​രേ​ഷ്, മോ​ഹ​ന​ൻ എ​ന്നി​വ​ർ​ക്ക് അ​ധി​കൃ​ത​ർ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ന​ൽ​കി. ലൈ​ഫ് ജാ​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ട​ലി​ൽ വീ​ണ​വ​ർ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട​ത് ആ​ശ​ങ്ക​ക്കി​ട​വ​രു​ത്തി. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ല​വി​ളി​ച്ചതോ​ടെ​യാ​ണ് ക​ര​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ കാ​ര്യ​മ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

ശ​നി​യാ​ഴ്ച ​വൈ​കു​ന്നേ​ര​വും സ​മാ​ന​മാ​യ രീ​തി​യി​ൽ അ​പ​ക​ട​മുണ്ടായിരുന്നു. പ​ന്ത്ര​ണ്ടുകാ​രി​യു​ൾ​പ്പെ​ട്ട കു​ടും​ബം ക​ട​ലി​ൽ​വീ​ണെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്തി. കു​ട്ടി​ക്കും പി​താ​വി​നും കൈ​യി​ലും കാ​ലി​ലും പ​രി​ക്കേ​റ്റു.​ ബോ​ട്ടി​ന​ടി​യി​ൽ​പ്പെ​ട്ട കു​ടും​ബത്തെ ​ബോ​ട്ടു​ജീ​വ​ന​ക്കാ​രും ലൈ​ഫ്ഗാ​ർ​ഡു​ക​ളും ചേ​ർ​ന്ന് ര​ക്ഷ പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ശ്രീ ​കാ​ര്യം സ്വ​ദേ​ശി​യാ​യ അ​രു​ണും ഭാ​ര്യ​യും മ​ക​ളുമാ​ണ് ക​ട​ലി​ൽവീണത്.

Tags : Local News Thiruvananthapuram Nattuvishesham

Recent News

Corehub Up