ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ 65-ാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നു.
പുത്തൻകുരിശ്: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവയുടെ 65-ാം ജന്മദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവ കുർബാന അർപ്പിച്ചു.
മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ ഈവാനിയോസ്, കുര്യാക്കോസ് മാർ ക്ലീമിസ്, യാക്കോബ് മാർ അന്തോണിയോസ്, സഖറിയാസ് മാർ പീലക്സിനോസ്, മാത്യൂസ് മാർ അന്തിമോസ്, മാത്യൂസ് മാർ തീമോത്തിയോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, തമ്പു ജോർജ് തുകലൻ, ജേക്കബ് സി. മാത്യു, വർക്കിംഗ് - മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, വൈദികർ, വിശ്വാസികൾ എന്നിവർ സംബന്ധിച്ചു.
സഭാ ഭാരവാഹികൾ ചേർന്ന് ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹോപഹാരം സമർപ്പിച്ചു. ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തിലുള്ള സുരക്ഷിത ഭവന പദ്ധതി പ്രകാരം നിർമിച്ച മൂന്നു ഭവനങ്ങളുടെ കൂദാശയും താക്കോൽ ദാനവും ശ്രേഷ്ഠ ബാവ നിർവഹിച്ചു.
എരൂർ ജെയ്നി സെന്റർ സ്പെഷൽ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു.
വട്ടപ്പാറയിൽ സ്ഥാപിതമായ (ഹോപ്പ്) ലഹരി വിമോചന കേന്ദ്രത്തിന്റെ കൂദാശ വൈകിട്ട് ശ്രേഷ്ഠ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടത്തി.
Tags : Local News Ernakulam Nattuvishesham