നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വിജയാഹ്ളാദം.
നെയ്യാറ്റിന്‍കര: ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തില്‍ ഓവറോള്‍ ചാന്പ്യന്മാരായി ആതിഥേയ വിദ്യാലയമായ നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂള്‍. എൽപി ജനറൽ വിഭാഗത്തിൽ വെങ്ങാനൂർ മുടിപ്പുരനട ഗവ. എൽപിഎസ് 65 പോയിന്റോടെ ഒന്നാമതെത്തി. യുപി ജനറൽ വിഭാഗത്തിൽ 78 പോയിന്റ് വീതം നേടി നേമം ഗവ. യുപിഎസും നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസും ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. എച്ച്എസ് ജനറൽ വിഭാഗത്തിൽ 256 പോയിന്റോടെ നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്കൂളും 229 പോയിന്റോടെ വെങ്ങാനൂര്‍ വിപിഎസ് മലങ്കര എച്ച്എസ്എസും യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കി.
ഹയർസെക്കൻഡറി വിഭാഗത്തിൽ നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്കൂൾ ഒന്നാമതും വെങ്ങാനൂര്‍ എച്ച്എസ്എസ് ഫോർ ഗേൾസ് വെങ്ങാനൂർ രണ്ടാം സ്ഥാനത്തും എത്തി. യുപി വിഭാഗം സംസ് കൃതം മത്സരത്തിൽ പള്ളിച്ചല്‍ എസ്ആർഎസ് യുപിഎസ് ഒന്നാം സ്ഥാ നം കരസ്ഥമാക്കി. എച്ച്എസ് വിഭാഗം സംസ്കൃതം മത്സരത്തിൽ നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്കൂളും മരുതൂര്‍ക്കോണം പിടിഎം വിഎച്ച്എസ്എസും ഒന്നാമതെത്തി.