തലയോലപ്പറമ്പ്: വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം നാലു പേർക്കു പരിക്കേറ്റു. ഓട്ടോ യാത്രികരായ ടിവി പുരം സ്വദേശി വർഗീസ് (58), അജോ (34), ക്രിസ്റ്റീന (32), ക്രിസ്റ്റീനയുടെ മകൻ അബ്രോൺ (02) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം ഏഴിന് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപമായിരുന്നു അപകടം.
ഇവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കത്തുനിന്ന് അരയൻകാവിലുള്ള ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇവർ. അപകടത്തിൽ ഓട്ടോയുടെ മുൻവശം പൂർണമായി തകർന്നു.
Tags : Local News Kottayam Nattuvishesham