സംസ്ഥാന ഇൻക്ലുസീവ് കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ കരിങ്കുറ്റി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അതുല്യ വിജയനും മത്സരത
കരിങ്കുറ്റി: സംസ്ഥാന ഇൻക്ലുസീവ് കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അതുല്യ വിജയനും മത്സരത്തിൽ പങ്കെടുത്ത അശ്വജിത്തിനും വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
അനുമോദന സമ്മേളനം കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അനിത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.എം. ലിജി, ഹെഡ്മിസ്ട്രസ് രമ്യ വി. ഹരൻ, പിടിഎ പ്രസിഡന്റ് ജിതേഷ്കുമാർ, എസ്എംസി ചെയർമാൻ ജോസ് മേട്ടയിൽ, സ്കൂൾ ലീഡർ ടി. അർച്ചന, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ എന്നിവർ പ്രസംഗിച്ചു. കായികാധ്യാപകൻ കെ.യു. ഉണ്ണി, ഇൻക്ലുസീവ് എഡ്യുക്കേറ്റർ ഇ.എ. അനിത എന്നിവരെ ആദരിച്ചു.
Tags : Local News Wayanad Nattuvishesham