ചാലക്കുടി കാർമൽ ചാവറോത്സവ് സിനിമ സംവിധായകൻ സുന്ദർദാസ് ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: അസോസിയേറ്റ്സ് ഓഫ് കാർമൽ ഒരുക്കിയ കലാസാഹിത്യ മേള "ചാവറോത്സവ് 2025', ന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ സുന്ദർദാസ് നിർവഹിച്ചു. കാർമൽ അസോസിയേറ്റ് ഡയറക്ടർ ഫാ. യേശുദാസ് ചുങ്കത്ത് സിഎംഐ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് എം.ജെ. ജോബി സെക്രട്ടറി രസീതാ ജോയിസൺ, ട്രഷറർ ആന്റണി പുല്ലൻ, കൺവീനർ മേഘന ഷാജു എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കായുള്ള രണ്ടാംഘട്ട സ്കോളർഷിപ്പ് വിതരണവും 26 സർക്കാർ എയ്ഡ്ഡ് സ്കൂളികളിലെ കുട്ടികൾക്കായി പ്രസംഗം, കവിത പാരായണം, മോണോ ആക്ട്, നാടൻ പാട്ട് മത്സരങ്ങളും നടന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ പി അശോകൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി എൽഎഫ് സിഎച്ച്എസ് കൊരട്ടിയും യുപി വിഭാഗത്തിൽ സെന്റ് സെബാസ്റ്റ്യൻ കുറ്റിക്കാടും കരസ്ഥമാക്കി. പി.കെ. ഇട്ടുപ്പ് മെമ്മോറിയൽ റണേർസ്അപ്പ് ട്രോഫി ഹൈസ്കൂൾ വിഭാഗത്തിൽ എം എഎംഎച്ച്എസ് കൊരട്ടിയും യുപി വിഭാഗത്തിൽ സെന്റ് ആന്റണീസ് യുപിഎസ് എലിഞ്ഞിപ്ര യും കരസ്ഥമാക്കി.
Tags : Chavorotsav nattuvisesham local news