x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​ര്‍ ത​നി​ച്ചു​ള്ള വീ​ടു​ക​ളി​ല്‍ ആ​ക്ര​മ​ണ​വും മോ​ഷ​ണ​വും വ​ര്‍ധി​ക്കു​ന്നു


Published: November 11, 2025 06:29 AM IST | Updated: November 11, 2025 06:29 AM IST

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​യോ​ധി​ക​ര്‍ക്കു നേ​രേ​യു​ള്ള ആ​ക്ര​മ​ണ​വും വ​യോ​ധി​ക​ര്‍ ത​ന്നെ​യു​ള്ള വീ​ട്ടി​ല്‍ മോ​ഷ​ണ​വും വ​ര്‍ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ക്കി​ട​യി​ല്‍ നാ​ഗ​മ്പ​ട​ത്തി​നു സ​മീ​പം പ​ന​യ​ക്ക​ഴു​പ്പി​ലും കു​റി​ച്ചി​യി​ലു​മാ​ണ് വ​യോ​ധി​ക​രെ അ​ടി​ച്ചു​വീ​ഴ്ത്തി സ്വ​ര്‍ണം ക​വ​ര്‍ന്ന​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്.

ര​ണ്ടു സ്ഥ​ല​ത്തും മോ​ഷ​ണം ന​ട​ന്ന​തു പ​ട്ടാ​പ്പ​ക​ലാ​ണ്. പ​ക​ല്‍ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​കു​റ​യു​ന്ന സ​മ​യ​ത്താ​ണ് വ​യോ​ധി​ക​രെ ആ​ക്ര​മി​ച്ച് സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. സ്വ​ര്‍ണ​വി​ല വ​ന്‍തോ​തി​ല്‍ വ​ര്‍ധി​ച്ച​തോ​ടെ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം വ​ര്‍ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മോ​ഷ്‌​ടാ​ക്ക​ള്‍ ക​വ​ര്‍ച്ച​യ്ക്കു പ​ക​ല്‍സ​മ​യം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി വീ​ടു​ക​ളി​ല്‍ പ​ക​ല്‍സ​മ​യ​ങ്ങ​ളി​ല്‍ വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ള്‍ ത​നി​ച്ചാ​ണ്.

മോ​ഷ്ടാ​ക്ക​ളു​ടെ സം​ഘ​ത്തി​ല്‍പ്പെ​ട്ട​വ​ര്‍ വീ​ടു​ക​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ന്ന​തി​നു സ​ഹാ​യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടോ, വി​വി​ധ സാ​ധ​ന​ങ്ങ​ളു​ടെ വി​ല്പ​ന​ക്കാ​രാ​യോ, വീ​ടു​ക​ളി​ല്‍ എ​ത്തി​യേ​ക്കാം. ഇ​ത്ത​ര​ക്കാ​രോ​ടു വി​വേ​ക​പൂ​ര്‍വം പെ​രു​മാ​റ​ണ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.
വീ​ടു​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യാ​ല്‍ ഉ​ട​ന്‍ത​ന്നെ പോ​ലീ​സി​ല്‍ അ​റി​യി​ക്ക​ണം. ഇ​ത്ത​ര​ക്കാ​രോ​ട് പ​ക​ല്‍സ​മ​യ​ത്ത് മാ​താ​പി​താ​ക്ക​ള്‍ ത​നി​ച്ചാ​ണെ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തെ​രു​തെ​ന്നും പോ​ലീ​സ് നി​ര്‍ദേ​ശി​ക്കു​ന്നു​ണ്ട്.

വ​യോ​ധി​ക​ര്‍ ഉ​ള്‍പ്പെ​ടെ എ​ല്ലാ​വ​രും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​തു പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​ഭ്യ​ര്‍ഥ​ന. എ​ല്ലാ വീ​ടു​ക​ളി​ലും അ​ട​ച്ചു​റ​പ്പ് ശ​ക്ത​മാ​ക്കി വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​തെ പ​രി​സ​രം കാ​ണാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഒ​രാ​ഴ്ച മു​മ്പു പ​ന​യ​ക്ക​ഴു​പ്പി​ല്‍ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന ര​ത്‌​ന​മ്മ​യെ (70) ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി ര​ണ്ടു പ​വ​ന്‍റെ സ്വ​ര്‍ണ​മാ​ല​യാ​ണ് ക​വ​ര്‍ന്ന​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ചെ​ങ്കി​ലും പോ​ലീ​സി​ന് ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags : Local News Kottayam Nattuvishesham

Recent News

Corehub Up