ഖേലോ ഇന്ത്യയുടെ അഭിമുഖ്യത്തില്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ അസ്മിത ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജിഎച്ച്എ
പാലാ: ഖേലോ ഇന്ത്യയുടെ അഭിമുഖ്യത്തില്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ അസ്മിത ചാമ്പ്യന്‍ഷിപ്പില്‍ 52 പോയിന്റോടെ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജിഎച്ച്എസ്എസ് ജേതാക്കളായി. 36 പോയിന്റുമായി ഭരണങ്ങനം എസ്എച്ച് ജിഎച്ച്എസ് രണ്ടാം സ്ഥാനവും 28 പോയിന്റുമായി പാലാ സെന്റ് മേരീസ് ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
ഇന്നലെ രാവിലെ നടന്ന സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ അന്തരാഷ്ട്ര ട്രിപ്പിള്‍ജംപ് താരം ബിബു മാത്യു സമ്മാനദാനം നിര്‍വഹിച്ചു. ഡോ. തങ്കച്ചന് മാത്യു, ഡോ. ബോബന് ഫ്രാന്‍സിസ്, ഡോ. ജിമ്മി ജോസഫ്, ഡോ. വി.സി. അലക്സ്, റോയ് സ്കറിയ, റോഷന് ഐസക്, ജോണ്‍ ബൈജു, കെ. പൊന്നി ജോസ്, രാജേഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.