വെള്ളറട: വെള്ളറട പഞ്ചായത്തില്‍ ആറാട്ടുകുഴി വാര്‍ഡില്‍ ഒരാഴ്ചയായി നീണ്ടുനിന്ന സ്ഥാനാര്‍ഥി തര്‍ക്കത്തിന് പരിഹാരം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഗിരീഷ് കുമാറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലൂടെയാണ് പ്രശ്നപരിഹാരം ഉണ്ടായത്. സ്ഥാനാര്‍ഥിയായി നെല്ലിശ്ശേരി ശശിധരനെ പ്രഖ്യാപിക്കുകയും മറ്റൊരു സ്ഥാനാര്‍ഥിയായ വിക്രമന് നായര്‍ക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്താണ് പ്രശ്നപരിഹാരം ഉണ്ടാക്കിയത്.
വെള്ളറട പഞ്ചായത്തില്‍ നായര്‍ സ്ഥാനാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മലയില്‍ രാധാകൃഷ്ണനെ ഡിസിസിലോക്ക് സ്ഥാനം വാഗ്ദാനം നല്‍കിയാണ് പ്രശ്നപരിഹാരം ഉണ്ടായത്. എന്നാലും ഇടതുപക്ഷ മുന്നണിയില്‍ അ ഞ്ചു സീറ്റോളം നായര്‍ വിഭാഗ ത്തിനു കൊടുത്തിട്ടുള്ളതിനാല്‍ ഇത് എത്രമാത്രം ഫലപ്രാപ്തിയില്‍ എത്തുമെന്ന് കണ്ടറിയണം.