x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ ചാ​യ​ക്ക​ട സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു


Published: November 11, 2025 12:52 AM IST | Updated: November 11, 2025 12:52 AM IST

പു​തു​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ ചാ​യ​ക്ക​ട സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​നി​ല​യി​ൽ.

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യോ​ര​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ ചാ​യ​ക്ക​ട സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. മു​ത്ര​ത്തി​ക്ക​ര സ്വ​ദേ​ശി വാ​ഴേ​ക്കാ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ചാ​യ​ക്ക​ട​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ത​ക​ർ​ത്ത​ത്. പു​തു​ക്കാ​ട് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ സ​മീ​പ​ത്ത് സ​ർ​വീ​സ് റോ​ഡി​ന്‍റെ ഓ​ര​ത്തു​ള്ള പെ​ട്ടി​ക്ക​ട​യാ​ണു ന​ശി​പ്പി​ച്ച​ത്. ക​ട​യു​ടെ മു​ൻ​പി​ലെ ഷെ​ഡ്ഡും പ​ഴ​യ ഫ്രി​ഡ്ജും വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​ണ്. പു​തു​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വ​ർ​ഷ​ങ്ങ​ളാ​യി പാ​ത​യോ​ര​ത്ത് ചാ​യ​ക്ക​ട ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​യാ​ളാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ. കാ​ലി​നു ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ചാ​യ​ക്ക​ട​യി​ലേ​ക്കു​ള്ള വെ​ള്ള​വും മ​റ്റു സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു​ന​ൽ​കി സ​ഹാ​യി​ക്കു​ന്ന​തു നാ​ട്ടു​കാ​രാ​യ സു​ഹൃ​ത്തു​ക്ക​ളാ​ണ്. രാ​വി​ലെ മു​ത​ൽ ഉ​ച്ച​തി​രി​ഞ്ഞു​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ലാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ കു​ടും​ബം ക​ഴി​യു​ന്ന​ത്.

Tags : dissident's tea stall

Recent News

Corehub Up