കോട്ടയം നാഗമ്പടം വട്ടമൂട് പാലത്തിനു സമീപമുള്ള താത്കാലിക സ്റ്റുഡിയോയില്‍ ഫോട്ടോഷൂട്ടിനായി കണ്ണാടിയില്‍ നോക്കി ഒരുങ്ങുന്ന സ്ഥാനാ
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ
ജനപ്രതിനിധികള്‍
പഞ്ചായത്ത്-1223
ബ്ലോക്ക് പഞ്ചായത്ത്-157
ജില്ലാ പഞ്ചായത്ത്-23
നഗരസഭ-208
ആകെ-1611
ജില്ലയിലെ വോട്ടര്‍പട്ടിക
ഒറ്റ നോട്ടത്തില്‍
ആകെ വോട്ടര്‍മാര്‍-16,29,096
പുരുഷന്മാര്-7,79,269
സ്ത്രീകള്‍-8,49,815
ട്രാന്സ്ജന്ഡര്-12
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള
നഗരസഭ
കോട്ടയം-1,02,237
ഏറ്റവും കുറവ് വോട്ടര്‍മാരുള്ള നഗരസഭ
പാലാ 19,144
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള
പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി-36,881
ഏറ്റവും കുറവ് വോട്ടര്‍മാരുള്ള പഞ്ചായത്ത്
തലനാട്-5169
30,000ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള
പഞ്ചായത്തുകള്‍ (വലിയ പഞ്ചായത്തുകള്‍)
പനച്ചിക്കാട്-35,846
എരുമേലി-35,346
ചിറക്കടവ്-32,568
തൃക്കൊടിത്താനം-31,925
അതിരമ്പുഴ-31,022
വാഴപ്പള്ളി-30,651
മുണ്ടക്കയം-30,500
10,000ല്‍ താഴെ വോട്ടര്‍മാരുള്ള
പഞ്ചായത്തുകള്‍ (ചെറിയ പഞ്ചായത്തുകള്‍)
വെളിയന്നൂര്‍-9647
മേലുകാവ്-9019
തീക്കോയി-8837
മൂന്നിലവ്-7208
പ്രമുഖ സ്ഥാപനങ്ങളും സ്ഥലങ്ങളും
ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളും
മെഡിക്കല്‍ കോളജ് -ആര്‍പ്പൂക്കര പഞ്ചായത്ത്
എംജി യൂണിവേഴ്സിറ്റി-അതിരമ്പുഴ പഞ്ചായത്ത്
കളക്ടറേറ്റ്- കോട്ടയം നഗരസഭ
കുമരകം വിനോദസഞ്ചാര കേന്ദ്രം-കുമരകം പഞ്ചായത്ത്
ട്രിപ്പിള്‍ ഐടി-കരൂര്‍ പഞ്ചായത്ത്
ഇലവീഴാപൂഞ്ചിറ-മൂന്നിലവ് പഞ്ചായത്ത്
മാന്നാനം-അതിരമ്പുഴ പഞ്ചായത്ത്
ഭരണങ്ങാനം- ഭരണങ്ങാനം പഞ്ചായത്ത്
ഏറ്റുമാനൂര്‍ ക്ഷേത്രം-ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി
പനച്ചിക്കാട് ക്ഷേത്രം-പനച്ചിക്കാട്
നിര്‍ദിഷ്ട എരുമേലി ശബരി വിമാനത്താവളം-എരുമേലി, മണിമല പഞ്ചായത്തുകള്‍
ജാഥകൾക്കും പൊതുസമ്മേളനത്തിനും
കർശന നിർദേശങ്ങൾ
കോട്ടയം: സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും ജാഥയോ പൊതുസമ്മേളനമോ നടത്തണമെങ്കില്‍ കര്‍ശന നിര്‍ദേശങ്ങള്‍. ജാഥ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും ജാഥ അവസാനിപ്പിക്കുന്ന സമയവും സ്ഥലവും പോലീസിൽ അറിയിക്കണം. ജാഥ കടന്നുപോകേണ്ട പ്രദേശങ്ങളില്‍ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടെങ്കില്‍ സംഘാടകര്‍ പരിശോധിക്കണം.
നിയന്ത്രണങ്ങള്‍ ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നല്കിയിട്ടില്ലെങ്കില് അവ പാലിക്കണം. ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കണം. വാഹനഗതാഗതത്തിന് തടസം ഉണ്ടാകാത്ത വിധത്തില്‍ കടന്നുപോകുന്നതിന് സംഘാടകര്‍ നടപടികള്‍ സ്വീകരിക്കണം.
ജാഥ ദൈര്‍ഘ്യമേറിയതാണെങ്കില്‍ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു ചെറിയ ചെറിയ വിഭാഗങ്ങളായി സംഘടിപ്പിക്കണം. പോലീസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകള്‍ നടത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ സംഘാടകര്‍ തമ്മില്‍ മുന്‍കൂട്ടി പോലീസിന്റെ സഹായം തേടേണ്ടതാണ്.
ജാഥയില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള വസ്തുക്കള്‍ ജാഥയില്‍ കൊണ്ടു പോകരുത്, മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും മറ്റു പ്രകടനങ്ങളും പാടില്ലെന്നും തെരഞ്ഞെടുപ്പ് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഡമ്മി ബാലറ്റ് പേപ്പര്‍: സാമ്യം പാടില്ല
കോട്ടയം: സ്ഥാനാര്‍ഥികളോ, രാഷ്ട്രീയകക്ഷികളോ ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് തടസമില്ലെങ്കിലും ഡമ്മി ബാലറ്റ് പേപ്പറിനു വലിപ്പത്തിലും നിറത്തിലും യഥാര്‍ഥ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാന്‍ പാടില്ല. പഞ്ചായത്ത്/നഗരസഭ എന്നിവയ്ക്കു വെള്ളയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പിങ്കും ജില്ലാ പഞ്ചായത്തുകള്‍ക്ക് നീലയും നിറത്തിലുള്ള ബാലറ്റ് പേപ്പറാണു കമ്മീഷന് നിശ്ചയിച്ചിട്ടുള്ളത്.
വെള്ള, പിങ്ക്, നീല നിറങ്ങളൊഴിച്ചു മറ്റു നിറങ്ങളില്‍ ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കാം. സ്ഥാനാര്‍ഥി തന്റെ പേര് ബാലറ്റ് പേപ്പറില്‍ എവിടെ വരുമെന്ന് സൂചിപ്പിക്കാന്‍ സ്വന്തം പേരും ചിഹ്നവുമുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിനു തടസമില്ലെങ്കിലും അതേ നിയോജകമണ്ഡലത്തില്‍നിന്നു മത്സരിക്കുന്ന മറ്റു സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉണ്ടാകാന്‍ പാടില്ല.
മത്സരിക്കാന്‍
തമിഴ് പാര്‍ട്ടികളും
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങി തമിഴ് പാര്‍ട്ടികളും. ഡിഎംകെ, എഐഡിഎംകെ, വിസികെ എന്നീ പാര്‍ട്ടികള്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ സ്ഥാനാര്‍ഥികളെ നിറുത്തും. കോട്ടയം നഗരസഭാ പരിധിയില്‍ രണ്ടായിരത്തോളം തമിഴ് വോട്ടര്‍മാരുണ്ട്. തമിഴ്നാട്ടില്‍നിന്നു നഗര ശുചീകരണത്തിനെത്തിയ ചക്ലിയ വിഭാഗത്തിന് റെയില്‍വേ സ്റ്റേഷനു സമീപം കോളനികളുണ്ട്.
റിട്ടയര്‍മെന്റിനുശേഷം ചെരുപ്പും കുടയും നന്നാക്കി ഇവര്‍ കോട്ടയത്തു തന്നെ സ്ഥിര താമസമാക്കിയിട്ടുണ്ട്. മുണ്ടക്കയം എസ്റ്റേറ്റ് മേഖലയിലും തമിഴ് വോട്ടര്‍മാരുണ്ട്. ഇടുക്കിയില്‍ പീരുമേട്, വണ്ടിപ്പെരിയാര്‍, ദേവികുളം, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ തമിഴ് പാര്‍ട്ടികള്‍ക്ക് ഓഫീസുകളുണ്ട്.
തോട്ടം മേഖലയില്‍ പല വാര്‍ഡുകളിലും തമിഴ് തൊഴിലാളികളുടെ നിലപാട് നിര്‍ണായകമാണ്. 2019ല്‍ യുഡിഎഫ് പിന്തുണയോടെ എഐഎഡിഎംകെ അംഗം പ്രവീണ എസ്. പീരുമേട് പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. വണ്ടിപ്പെരിയാര്‍, പീരുമേട്, ഏലപ്പാറ, കുമളി പഞ്ചായത്തുകളിലും വണ്ടിപ്പെരിയാര്‍ ബ്ലോക്ക് പഞ്ചായത്തിലും തമിഴ് പാര്‍ട്ടിയായ വിസികെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നുണ്ട്.
തമിഴ് ദളിത് വോട്ടുകളുടെ ഏകീകരണമാണ് വിസികെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. ദേശീയതലത്തില്‍ ഡിഎംകെയും കോണ്‍ഗ്രസും സഖ്യത്തിലായതിനാല്‍ ഇടുക്കി ജില്ലയില്‍ യുഡിഎഫ് പിന്തുണയോടെ ഏതാനും ഡിഎംകെ സ്ഥാനാര്‍ഥികള്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ജില്ലയിലെ രാഷ്ട്രീയ നേതാക്കൾ
പ്രതികരിക്കുന്നു
സര്‍ക്കാരിനെതിരേ
വലിയ ജനവിധി
ഉണ്ടാകും
സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള വലിയ ജനവിധി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടാകും. യുഡിഎഫിന്റെ കോട്ടയായിരുന്ന കോട്ടയം ജില്ലയില്‍ ഇത്തവണ യുഡിഎഫ് വലിയ തിരിച്ചു വരവ് നടത്തും. ജില്ലാ പഞ്ചായത്തും നഗരസഭകളും മഹാഭൂരിപക്ഷം പഞ്ചായത്തുകളും തിരികെ പിടിക്കും. ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം താഴേത്തട്ടില്‍വരെ നടന്നു. സംസ്ഥാന സര്‍ക്കാരിനെതിരേ വീടുവീടാന്തരം കയറിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സര്‍ക്കാരിനും സിപിഎമ്മിനുമെതിരേ അതിശക്തമായ വികാരമാണുള്ളത്. ഇത് പ്രതിഫലിക്കും. യുഡിഎഫിന് അനുകൂല വിധിയെഴുത്തുണ്ടാകും.
നാട്ടകം സുരേഷ്
ഡിസിസി പ്രസിഡന്റ്
സർക്കാരിന്റെ
വികസനങ്ങൾക്ക്
വലിയ സ്വീകാര്യത
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്‍ഡിഎഫിനുണ്ടാകും. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യതയാണുണ്ടാക്കിയിരിക്കുന്നത്. ഇത് വോട്ടായി പ്രതിഫലിക്കും. സിപിഎമ്മും എല്‍ഡിഎഫും നേരത്തേതന്നെ ഒരുങ്ങിയിരുന്നു. കുടുംബസംഗമം ഉള്‍പ്പെടെ വലിയ ബഹുജന പരിപാടികളാണ് നടത്തിയത്. ഇത്തവണ കൂടുതല്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം കൊടുത്തുള്ള പട്ടികയാണ് അവതരിപ്പിക്കുന്നത്. വലിയ വിജയം എല്‍ഡിഎഫിനൊപ്പം സിപിഎമ്മും നേടും.
ടി.ആര്. രഘുനാഥന്
സിപിഎം ജില്ലാ സെക്രട്ടറി
കൂടുതല്‍
പഞ്ചായത്തുകളില്‍
ഭരണം നേടും
ബിജെപി നേരത്തേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം അവസാനഘട്ടത്തിലാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ജനസമ്പര്‍ക്കത്തില്‍ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമാണ് കണ്ടത്. ഇടതു ഭരണത്തെയും യുഡിഎഫ് മുന്നണിയെയും ജനം വെറുത്തുകഴിഞ്ഞു. കഴിഞ്ഞ തവണ വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ഒരു പഞ്ചായത്തിലാണ് ബിജെപിക്ക് ഭരണമുണ്ടായിരുന്നത്. 75 അംഗങ്ങളുമുണ്ടായിരുന്നു. ഇത്തവണ കൂടുതല്‍ പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ കഴിയും.
ലിജിന്‍ ലാല്‍
ബിജെപി കോട്ടയം വെസ്റ്റ്
ജില്ലാ പ്രസിഡന്റ്
നൂറിലധികം
സീറ്റ് നേടും
കോട്ടയം വെസ്റ്റില്‍ നിലവില്‍ ഒരു പഞ്ചായത്തിലാണ് ബിജെപിക്ക് ഭരണമുള്ളത്. 50 പഞ്ചായത്തംഗങ്ങളും ഒരു ജില്ലാ പഞ്ചായത്തംഗവുമുണ്ട്. ഇത്തവണ നൂറിലധികം മെംബര്മാരുണ്ടാകും. നാലു ജില്ലാ പഞ്ചായത്ത് ഡിവിഷനുകില് ശക്തമായ സാന്നിധ്യമാണ് ബിജെപി. വെസ്റ്റ് ജില്ലാ പരിധിയില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം 70 ശതമാനം പൂര്‍ത്തിയായി. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ ബാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാകും. ബൂത്തുതലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ വളരെ ആസൂത്രിതമായി നടന്നു വരുന്നു.
റോയി ചാക്കോ
ബിജെപി കോട്ടയം ഈസ്റ്റ്
ജില്ലാ പ്രസിഡന്റ്
യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും
ആറു മാസം മുമ്പ് നടന്ന പാര്‍ട്ടി ജില്ലാ ക്യാമ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മണ്ഡലം, പഞ്ചായത്തു തലങ്ങളില്‍ ക്യാമ്പുകള്‍ നടത്തി പാര്‍ട്ടിയെ തെരഞ്ഞെടുപ്പിനായി ഒരുക്കി. മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ യുഡിഎഫ് വലിയ കെട്ടുറപ്പോടെ ടീമായിട്ടാണു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റുവിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും സൗഹാര്ദപരമായിട്ടാണു പൂര്‍ത്തീകരിക്കുന്നത്. വലിയ തിരിച്ചുവരവ് യുഡിഎഫ് ഇത്തവണ നടത്തും. ജില്ലാ പഞ്ചായത്തും എല്ലാ നഗരസഭകളും മഹാഭൂരിപക്ഷം പഞ്ചായത്തുകളും എല്ലാ ബ്ലോക്കിലും യുഡിഎഫിനു ഭരണം ലഭിക്കും.
ജയ്സണ്‍ ജോസഫ്
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്
എല്‍ഡിഎഫിന്
അനൂകൂല
സാഹചര്യം
കേരള കോണ്‍ഗ്രസ് എമ്മും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. വാര്‍ഡുതലം മുതല്‍ യോഗങ്ങളും കുടംബസംഗമങ്ങളും പൂര്‍ത്തീകരിച്ചു. രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വാര്‍ഡുകളില്‍ ഇത്തവണ കേരള കോണ്‍ഗ്രസ് -എം മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനൂകൂലമായ സാഹചര്യമാണ്. മഹാഭൂരിപക്ഷം പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്താന്‍ കഴിയും.
പ്രഫ. ലോപ്പസ് മാത്യു
കേരള കോണ്‍ഗ്രസ്-എം
ജില്ലാ പ്രസിഡന്റ്
സിപിഐയ്ക്ക് കൂടുതല്‍ അംഗങ്ങളെ ജയിപ്പിക്കാനാകും
എല്‍ഡിഎഫിന്റെ വാര്‍ഡുതല കുടുബസംഗമത്തിലും മറ്റു പ്രചാരണത്തിലും സിപിഐ മുന്‍പന്തിയിലുണ്ടായിരുന്നു. സീറ്റു വിഭജന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. എല്ലായിടത്തും വലിയ യോജിപ്പോടെയാണ് സീറ്റുവിഭജന ചര്‍ച്ചകള്‍ പുര്ത്തീകരിച്ചിരിക്കുന്നത്. എല്‍ഡിഎഫിന് ഇത്തവണയും വലിയ വിജയമുണ്ടാകും. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ അംഗങ്ങളെ ഇത്തവണ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സിപിഐ നടത്തിയിട്ടു ണ്ട്.
വി.കെ. സന്തോഷ്കുമാര്‍
സിപിഐ ജില്ലാ സെക്രട്ടറി