കടുത്തുരുത്തി: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് (എകെപിഎ) 41-ാമത് ജില്ലാ സമ്മേളനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും. സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍ രാവിലെ 9.15ന് രജിസ്ട്രേഷനോടുകൂടി പ്രതിനിധി സമ്മേളനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
9.30ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനില്‍കുമാര്‍ പതാക ഉയര്‍ത്തും. ട്രേഡ് ഫെയര്‍ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സണ്‍ ഞൊങ്ങിണിയില്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഫോട്ടോ പ്രദര്‍ശന ഉദ്ഘാടനം. ജില്ലാ പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷത വഹിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സണ്‍ ഞൊങ്ങിണിയില്‍, സംസ്ഥാന സെക്രട്ടറി കെ.എം. മാണി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബഷീര്‍ മേത്തര്‍, സാജു പി. നായര്‍, എ.വി. അജയ്, ജില്ലാ വൈസ് പ്രസിഡന്റ് റെജി തീക്കോയി, ജി. ജയചന്ദ്രകുമാര്‍, പി. ശ്യാമളേന്ദു, ജില്ലാ പിആര്‍ഒ രഞ്ജിത്ത് കൊല്ലാട്, വെല്‍ഫെയര്‍ ചെയര്മാന് ഷൈമോന്‍, അനീഷ് കാണക്കാരി എന്നിവര്‍ പ്രസംഗിക്കും.
2.30ന് സമ്മേളന വേദിയില്‍നിന്നു ബ്ലോക്ക് ജംഗ്ഷനിലേക്ക് പ്രകടനം. നാലിന് ആരംഭിക്കുന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍,
സെന്റ് മേരീസ് ക്നാനായ വലിയപള്ളി വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍, സിനിമാതാരം മീനാക്ഷി അനൂപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സണ്‍ ഞൊങ്ങണിയില്, സംസ്ഥാന സെക്രട്ടറി എം.എസ്. അനില്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബഷീര്‍ മേത്തര്‍, സാജു പി. നായര്‍, എ.വി. അജയ്, ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ്, ജില്ലാ ട്രഷറര്‍ ബിനേഷ് ജി.പോള്‍, സ്വാഗത സംഘം ചെയര്മാന് അനീഷ് കാണക്കാരി എന്നിവര്‍ പ്രസംഗിക്കും.
പരിപാടികളെക്കുറിച്ചു വിശദീകരിക്കുന്നതിനായി കടുത്തുരത്തിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സൂരജ് ഫിലിപ്പ്, ശ്യാമളേന്ദു, അനീഷ് കാണക്കാരി, പ്രേംജിത്ത് കുറുപ്പന്തറ എന്നിവര്‍ പങ്കെടുത്തു.
Tags : Local News Kottayam Nattuvishesham