x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് : വി​ധി പ​റ​യു​ന്ന തീ​യ​തി 20ന് ​ തീ​രു​മാ​നി​ച്ചേ​ക്കും


Published: November 11, 2025 04:01 AM IST | Updated: November 11, 2025 04:01 AM IST

കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പ് പ്ര​തി​യാ​യ ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ധി പ​റ​യു​ന്ന തീ​യ​തി ഈ ​മാ​സം 20ന് ​കോ​ട​തി തീ​രു​മാ​നി​ച്ചേ​ക്കും. വി​ചാ​ര​ണ​ക്കോ​ട​തി​യാ​യ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഇ​ന്ന​ലെ​യും പൂ​ര്‍​ത്തി​യാ​യി​ല്ല. കേ​സ് 20ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

2017 ഫെ​ബ്രു​വ​രി 17ന് ​അ​ങ്ക​മാ​ലി അ​ത്താ​ണി​ക്കു സ​മീ​പം യു​വ​ന​ടി​യു​ടെ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി അ​തി​ക്ര​മി​ച്ചു ന​ഗ്ന വീ​ഡി​യോ പ​ക​ര്‍​ത്തി​യെ​ന്നാ​ണ് കേ​സ്. കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പ് എ​ട്ടാം പ്ര​തി​യാ​ണ്.

2018 മാ​ര്‍​ച്ച് എ​ട്ടി​നാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ആ​രം​ഭി​ച്ച​ത്. അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പ്ര​ത്യേ​ക വ​നി​താ ജ​ഡ്ജി ര​ഹ​സ്യ വി​ചാ​ര​ണ​യാ​ണ് ന​ട​ത്തു​ന്ന​ത്.

Tags : Local News Ernakulam Nattuvishesham

Recent News

Corehub Up