അതിരപ്പിള്ളിയിൽ കാട്ടാന കാർ ആക്രമിക്കുന്നു
അതിരപ്പിള്ളി: ചാലക്കുടി - മലക്കപ്പാറ അന്തർസംസ്ഥാനപാതയിൽ കാറിനുനേരേ കാട്ടാന ആക്രമണം. കാർ യാത്രക്കാരായ കുടുംബം ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം ഉണ്ടായത് കാട്ടാനയെ കണ്ട് നിർത്തിയ കാറിന് പിൻഭാഗത്തുകൂടി വന്ന മറ്റൊരുകാട്ടാന കാറിനെ ആക്രമിക്കയായിരുന്നു. കാർ വേഗത്തിൽ മുന്നോട് എടുത്തുപ്പോൾ കാട്ടാന പിൻതിരിയുകയായിരുന്നു.