x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ബി ജ​യിം​സി​ന് ജെ​സി​ഐ ഇ​ന്ത്യ ക​മാ​ൽ പ​ത്രപു​ര​സ്കാ​രം


Published: November 9, 2025 10:38 PM IST | Updated: November 9, 2025 10:38 PM IST

ചെ​റു​തോ​ണി: ജെ​സി​ഐ ഇ​ന്ത്യ ന​ൽ​കു​ന്ന ഏ​റ്റ​വും ഉ​ന്ന​ത അം​ഗീ​കാ​ര​മാ​യ ക​മാ​ൽ പ​ത്ര പു​ര​സ്കാ​ര​ത്തി​ന് യു​വ സം​രം​ഭ​ക​ന്‍ എ​ബി ജ​യിം​സ് അ​ർ​ഹ​നാ​യി. പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്തും ബി​സി​ന​സ് മേ​ഖ​ല​യി​ലും സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ക​ച്ച നേ​തൃ​ത്വ​വും അ​തു​ല്യ​മാ​യ നേ​ട്ട​ങ്ങ​ളും കൈ​വ​രി​ച്ച അം​ഗ​ങ്ങ​ൾ​ക്കാ​ണ് ജെ​സി​ഐ ഇ​ന്ത്യ ക​മാ​ൽ പ​ത്ര പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. ഇ​ടു​ക്കി​യി​ൽ നി​ന്നു​ള്ള മി​ക​ച്ച സം​രം​ഭ​ക​നാ​ണ് എ​ബി ജ​യിം​സ്, ജെ​സി​ഐ ഇ​ടു​ക്കി ഗ്രീ​ൻ സി​റ്റി​യി​ലെ സ​ജീ​വ അം​ഗ​മാ​ണ്.

സം​ഘ​ട​ന​യി​ലെ യു​വ​നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ യു​വ​നേ​ട്ട​ത്തി​ന്‍റെ പു​ര​സ്കാ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​മാ​ൽ പ​ത്ര അ​വാ​ർ​ഡ് എ​ബി ജ​യിം​സി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നും സാ​മൂ​ഹി​ക സ്വാ​ധീ​നം ചെ​ലു​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാണ്. ജെ​സി​ഐ സോ​ണ്‍ 20ന്‍റെ സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ സോ​ണ്‍ ഡ​യ​റ​ക്ട​ർ ജൂ​നി​യ​ർ ജെ​സി എ​ന്ന സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു.

Tags : AB James nattuvisesham local news;

Recent News

Corehub Up