x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​മു​ക​ളി​ൽ മ​ഴ​കാ​ണാ​നൊ​രി​ടം' ഒ​രു​ങ്ങി


Published: November 11, 2025 12:10 AM IST | Updated: November 11, 2025 12:10 AM IST

അ​ക​ത്തേ​ത്ത​റ കു​ന്നം​പാ​റ​യി​ലൊ​രു​ക്കി​യ മ​ഴ​കാ​ണാ​നൊ​രി​ടം.

എം.​വി. വ​സ​ന്ത്

പാ​ല​ക്കാ​ട്: മ​ഴ​യു​ടെ സൗ​ന്ദ​ര്യം, അ​തു അ​വ​ർ​ണ​നീ​യ​മാ​ണെ​ന്നു ക​രു​തു​ന്ന​വ​ർ​ക്കു ഇ​വി​ടെ​യൊ​രു ഇ​ടം; മ​ഴ കാ​ണാ​നൊ​രി​ടം.

അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ന്നം​പാ​റ വാ​ർ​ഡ് ഒ​ന്പ​തി​ലാ​ണ് മ​ഴ കാ​ണാ​നാ​യി പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് ഇ​ങ്ങ​നെ​യൊ​രു ഇ​ടം ഒ​രു​ക്കി​യ​ത്. കു​ന്നം​പാ​റ​യു​ടെ മു​ക​ളി​ൽ ക​യ​റി​യാ​ൽ മു​മ്പി​ൽ വ​ട​മ​ല​യും പു​റ​കി​ൽ തെ​ന്മ​ല​യും കാ​ണാം.

പാ​ല​ക്കാ​ട​ൻ ചു​ര​ത്തി​നു ന​ടു​വി​ലി​രു​ന്ന് ധോ​ണി മ​ല​ക​ളി​ലും പാ​ല​മ​ല​യി​ലും ക​രി​മ​ല​യി​ലും ആ​ട്ടു​മ​ല​യി​ലും കു​റു​മ്പാ​ച്ചി മ​ല​യി​ലും അ​ടു​പ്പു​കൂ​ട്ടി മ​ല​യി​ലും പാ​റ​പ്പെ​ട്ടി​യി​ലും പെ​യ്യു​ന്ന മ​ഴ ക​ണ്ടാ​സ്വ​ദി​ക്കാം. ഇ​ട​യ്ക്ക് ഒ​രു​വ​ശ​ത്താ​യി കൂ​കി മ​റ​യു​ന്ന ട്രെ​യി​നു​ക​ളെ​യും കാ​ണാം.

പു​റ​കി​ലേ​ക്കു നോ​ക്കി​യാ​ൽ കാ​ണു​ന്ന​തു തെ​ന്മ​ല​യെ​ന്ന കി​ഴ​ക്ക​ൻ​പാ​ല​ക്കാ​ട്ടു​കാ​രു​ടെ അ​ഹ​ങ്കാ​രം. ഇ​ത്ര​യും ദൂ​രെ​നി​ന്നും നെ​ല്ലി​യാ​മ്പ​തി​യും പ​റ​മ്പി​ക്കു​ള​വു​മൊ​ക്കെ​യു​ള്ള കാ​ണാ​മെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത അ​ന​ന്ത​കൃ​ഷ്ണ​ൻ, ബ​യോ​ഡൈ​വേ​ഴ്സി​റ്റി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി മെം​ബ​ർ​മ​രാ​യ അ​ഡ്വ. ലി​ജോ പ​ന​ങ്ങാ​ട​ൻ, സ​തീ​ഷ് പു​ളി​ക്ക​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു മു​ര​ളി, ച​ന്ദ്രേ​ഷ് രാ​ജ്, സ​ജി​ത്ത്, ഡോ. ​മീ​നാ പി. ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നാ​ടി​നു സ​മ​ർ​പ്പി​ച്ചു.

Tags : A place to see nattuvisesham local news

Recent News

Corehub Up