x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥി​രം കാ​യി​കാ​ധ്യാ​പ​ക​രി​ല്ലാ​തെ ജി​ല്ല​യി​ല്‍ 305 വി​ദ്യാ​ല​യ​ങ്ങ​ള്‍


Published: November 10, 2025 04:37 AM IST | Updated: November 10, 2025 04:37 AM IST

കൊ​ച്ചി: ജി​ല്ല​യി​ല്‍ സ്ഥി​രം കാ​യി​കാ​ധ്യാ​പ​ക​രി​ല്ലാ​ത്ത​ത് 305 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍. യു​പി, ഹൈ​സ്‌​കൂ​ളു​ക​ളു​ടെ മാ​ത്രം ക​ണ​ക്കാ​ണി​ത്. സ്ഥി​രം കാ​യി​കാ​ധ്യാ​പ​ക​രി​ല്ലാ​ത്ത ഏ​റ്റ​വും അ​ധി​കം സ്‌​കൂ​ളു​ക​ളു​ള്ള ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് എ​റ​ണാ​കു​ളം. കാ​യി​കാ​ധ്യാ​പ​ക, വി​ദ്യാ​ര്‍​ഥി അ​നു​പാ​തം കാ​ലോ​ചി​ത​മാ​യി പു​തു​ക്ക​ണ​മെ​ന്ന​താ​ണ് അ​ധ്യാ​പ​ക​രു​ടെ​യും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ​യും ആ​വ​ശ്യം.

1969 കാ​ല​ഘ​ട്ട​ത്തി​ലെ അ​നു​പാ​ത​മാ​ണ് ഇ​പ്പോ​ഴും നി​ല​വി​ലു​ള്ള​ത്. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത് എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളാ​ണെ​ങ്കി​ലും എ​ട്ടി​ലെ​യും ഒ​മ്പ​തി​ലെ​യും മാ​ത്രം പീ​രി​യ​ഡു​ക​ള്‍ ക​ണ​ക്കാ​ക്കി​യാ​ണ് കാ​യി​കാ​ധ്യാ​പ​ക ത​സ്തി​ക നി​ര്‍​ണ​യി​ക്കു​ന്ന​ത്. ഇ​ത് ശ​രി​യ​ല്ലെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്നു. എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ല്‍ അ​ഞ്ച് പീ​രി​യ​ഡു​ക​ള്‍ വേ​ണ​മെ​ന്ന​താ​ണ് ഇ​തി​ലെ നി​ല​വി​ലു​ള്ള മാ​ന​ദ​ണ്ഡം. 500 വി​ദ്യാ​ര്‍​ഥി​ക​ളു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മാ​ണ് യു​പി വി​ഭാ​ഗ​ത്തി​ല്‍ കാ​യി​കാ​ധ്യാ​പ​ക ത​സ്തി​ക അ​നു​വ​ദി​ക്ക​പ്പെ​ടു​ന്നു​ള്ളൂ. എ​റ​ണാ​കു​ളം ഉ​പ​ജി​ല്ല​യി​ല്‍ ര​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ മാ​ത്ര​മെ കാ​യി​കാ​ധ്യാ​പ​ക ത​സ്തി​ക​യു​ള്ളു​വെ​ന്നും അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ള്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ജി​ല്ലാ കാ​യി​ക മേ​ള​യ്ക്കി​ടെ പ​ര​സ്യ പ്ര​തി​ഷേ​ധ​വു​മാ​യി കാ​യി​കാ​ധ്യാ​പ​ക​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​രോ​ഗ്യ കാ​യി​ക വി​ദ്യാ​ഭ്യാ​സം നി​ര്‍​ബ​ന്ധ പാ​ഠ്യ​വി​ഷ​യ​മാ​ക്കു​ക, കാ​യി​കാ​ധ്യാ​പ​ക നി​യ​മ​നം ന​ട​പ്പി​ലാ​ക്കു​ക, ത​സ്തി​ക പ​രി​ഷ്‌​ക​രി​ക്കു​ക, കാ​യി​കാ​ധ്യാ​പ​ക​രെ ജ​ന​റ​ല്‍ അ​ധ്യാ​പ​ക​രാ​യി പ​രി​ഗ​ണി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഇ​ത് പി​ന്നീ​ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ സ്ഥി​രം കാ​യി​കാ​ധ്യാ​പ​ക​ര്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ യു​പി സ്‌​കൂ​ളു​ക​ള്‍ നാ​ല്, ഹൈ​സ്‌​കൂ​ള്‍-10 എ​യ്ഡ​ഡ് മേ​ഖ​ല​യി​ല്‍ യു​പി-11, ഹൈ​സ്‌​കൂ​ള്‍- 135 എ​ന്നി​ങ്ങ​നെ​യാ​ണ്.

അ​ഞ്ച് മു​ത​ല്‍ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ആ​രോ​ഗ്യ​കാ​യി​ക വി​ദ്യാ​ഭ്യാ​സം എ​ന്ന പേ​രി​ല്‍ പാ​ഠ​പു​സ്ത​ക അ​ധി​ഷ്ടി​ത​മാ​യി പ​ഠ​നം ന​ട​ത്താ​ന്‍ പാ​ഠ്യ​പ​ദ്ധ​തി​യു​ണ്ട്. എ​ന്നാ​ല്‍ ഇ​തു പേ​രി​ന് മാ​ത്ര​മാ​യി ചു​രു​ങ്ങു​ക​യാ​ണെ​ന്ന് കാ​യി​കാ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

Tags : Local News Ernakulam Nattuvishesham

Recent News

Corehub Up